മലപ്പുറത്ത് ഓടുുന്ന ബസിൽ നിന്ന് സ്ത്രീ തെറിച്ചുവീണു. അമിതവേഗതയിൽ വന്ന സ്വകാര്യ ബസിൽ നിന്നാണ് സ്ത്രീ പുറത്തേക്ക് വീണത്. എടവണ്ണപ്പാറ-കോഴിക്കോട് റോഡിൽ വാഴക്കാട് ചീനിബസാറിലാണ് അപകടം നടന്നത്.
വളവു തിരിഞ്ഞുവരികയായിരുന്ന ബസിൽ നിന്ന് വാഴക്കാട് മേലേവീട്ടിൽ മുഹമ്മദ് അസ്ലമിന്റെ ഭാര്യ ലൈലയാണ് തെറിച്ച് പുറത്തേക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ ലൈലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.