നാൽപതിനായിരവും കടന്ന് സ്വർണവില കുതിക്കുന്നു; ഇന്ന് പവന്‌ വർധിച്ചത് 1040 രൂപ

 

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ബുധനാഴ്ച മാത്രം പവന്റെ വില 1040 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 40,560 രൂപയായി. ഗ്രാമിന് 130 രൂപ വർധിച്ച് 5070 രൂപയായി.

കഴിഞ്ഞ രണ്ട് മാസത്തിനിടെ 4640 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. യുക്രൈനിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ വില കൂടിയതാണ് രാജ്യത്തെ വില വർധനവിനും കാരണമായത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 54 ഡോളർ ഉയർന്ന് 2053.13 ഡോളർ നിലവാരത്തിലെത്തി