വധഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; കോടതിയെ സമീപിക്കും

 

വധ ഗൂഢാലോചനാക്കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യമാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് വിചാരണക്കോടതിയെ സമീപിക്കും.ഫോണിലെ തെളിവുകൾ നശിപ്പിച്ചത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ദിലീപിനെ വെട്ടിലാക്കി മുൻ ജോലിക്കാരൻ ദാസന്റെ മൊഴി പുറത്തുവന്നിരുന്നു. പൊലീസിനോട് ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ നിർദേശിച്ചതായാണ് ദാസൻ മൊഴി നൽകിയത്. ദിലീപിന്റെ സഹോദരൻ അനൂപാണ് രാമൻപിള്ളയുടെ ഓഫീസിൽ കൂട്ടിക്കൊണ്ടുപോയതെന്നും ദാസന്റെ മൊഴിയിൽ പറയുന്നു.

ബാലചന്ദ്രകുമാർ വാർത്താ സമ്മേളനം നടത്തുമെന്ന് തനിക്ക് സന്ദേശം അയച്ചിരുന്നുവെന്നും താൻ ഇത് വിലക്കുകയും വാർത്തസമ്മേളന വിവരം ദിലീപിനെ അറിയിയ്ക്കണമെന്നും നിർദ്ദേശിച്ചിരുന്നതായി ദാസൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകി.