തിരുവനന്തപുരം: കല്ലമ്പലത്ത് പ്രതിയെ ഓടിച്ചിട്ട് പിടികൂടുന്നതിനിടെ അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. രണ്ട് പേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പിടികിട്ടാപ്പുള്ളിയായ കഞ്ചാവ് കേസ് പ്രതി അനസാണ് അക്രമിച്ചത്. ഇയാളെ പോലീസ് കീഴ്‌പെടുത്തി അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കല്ലമ്പലത്തെ ഒരു ബാറില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസുകാര്‍ മഫ്തിയിൽ എത്തുകയും ബാറിന് സമീപം ഒളിച്ചിരിക്കുകയുമായിരുന്നു.
സുഹൃത്തുക്കൾക്കൊപ്പം ബാറിൽ നിന്ന് പുറത്തിറങ്ങിയ അനസ് പോലീസിനെ കണ്ട് ദേശീയ പാതയിലേക്ക് ഓടുകയായിരുന്നു. പിന്നാലെയോടിയ പോലീസുകാരെയാണ് ഇയാൾ കുത്തിയത്. ചന്തു, ജയന്‍, ശ്രീജിത്ത്, വിമോദ്, വിജിത് എന്നീ പോലീസുകാര്‍ക്കാണ് പരുക്കേറ്റത്.