ഹരിതയെ പിരിച്ചുവിട്ട നടപടി മുസ്ലിം ലീഗ് ആലോചിച്ച് എടുത്ത തീരുമാനമെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. ലോക ചരിത്രത്തിൽ ഒരു സംഘടനക്ക് ഇത്രയും മികച്ചൊരു നേതൃത്വമില്ലെന്നും നൂർബിന റഷീദ് പറഞ്ഞു. സമുന്നതരായ പാണക്കാട് കുടുംബം നയിക്കുന്ന നേതൃത്വമാണ് മുസ്ലിം ലീഗ്. ഇതര രാഷ്ട്രീയ പാർട്ടിയിൽ നിന്നും വിഭിന്നമായ നേതൃത്വമാണ് ലീഗീന്റേത്.
ലോകചരിത്രത്തിൽ ഇത്രയും നല്ലൊരു നേതൃത്വം മറ്റൊരു പാർട്ടിക്കുമുണ്ടാകില്ല. പാർലമെന്ററി വ്യാമോഹം ഇല്ലാത്ത പ്രസ്ഥാനമാണ്. എല്ലാ വശങ്ങളും ആലോചിച്ചാണ് പരാതി നൽകിയ ഹരിതയെ പിരിച്ചുവിട്ടതെന്നും നൂർബിന റഷീദ് പറഞ്ഞു
എംഎസ്എഫ് നേതാക്കളിൽ നിന്ന് ലൈംഗികാധിക്ഷേപം നേരിട്ടത് പരാതി കൊടുത്ത ഹരിതയ പിരിച്ചുവിട്ട നടപടിയെയാണ് നൂർബിന റഷീദ് പ്രശംസിച്ചതെന്നാണ് കൗതുകകരം. കഴിഞ്ഞ ദിവസമാണ് പരാതി നൽകിയ ഹരിതയെ മുസ്ലീം ലീഗ് ഉന്നതാധികാര സമിതി പിരിച്ചുവിട്ടത്.