സിപിഎം മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്ന പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് വിലപ്പോകുമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും മുസ്ലിം ലീഗ് കോട്ടയായ മലപ്പുറത്ത് സംസാരിക്കവെ രമേശ് ചെന്നിത്തല പറഞ്ഞു
മുസ്ലിം ലീഗിനെ വർഗീയമായി ആക്രമിക്കുകയും അവരെ ഒറ്റപ്പെടുത്താനുള്ള നീക്കം നടത്തുകയുമാണ് സിപിഎം. ഇത് മുഖ്യമന്ത്രിയാണ് തുടങ്ങിവെച്ചത്. നാല് വോട്ടിന് വേണ്ടി ഏത് വർഗീയവികാരവും ഇളക്കിവിടാൻ മടിയില്ലാത്ത പാർട്ടിയാണ് സിപിഎം എന്ന് പ്രചാരണങ്ങളിലൂടെ വ്യക്തമാകുകയാണ്
യുഡിഎഫ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാമെന്ന് മുഖ്യമന്ത്രി കരുതരുത്. എല്ലാവരും ഒന്നിച്ച് നിന്ന് ചെറുക്കുമെന്നും ചെന്നിത്തല പറഞ്ഞു