കേരളത്തിൽ തുടർ ഭരണമുണ്ടാകില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ലീഗ് 24 സീറ്റിൽ വിജയിക്കുമെന്നും സലാം പറഞ്ഞു. താനൂർ, കൊടുവള്ളി, ഗുരുവായൂർ സീറ്റുകൾ തിരിച്ചുപിടിക്കുമെന്നും ലീഗ് നേതാവ് അറിയിച്ചു
ഗുരുവായൂരിലെ വോട്ടർമാർ സ്ഥാനാർഥിയെ മനസ്സറിഞ്ഞ് ഏറ്റെടുത്തിട്ടുണ്ട്. അത് ഫലം വരുമ്പോൾ മനസ്സിലാകും. കേരളത്തിലെ പ്രാമുഖ്യവും ഭരണവും നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയാണ് തങ്ങളെ കൂടാതെ നിലനിൽപ്പില്ലെന്ന് മനസ്സിലാക്കി മുസ്ലിം ലീഗിനെ സിപിഎം ക്ഷണിച്ചത്. എന്നാൽ ആ ക്ഷണം നടക്കാൻ പോകുന്നില്ല
മഞ്ചേശ്വരത്തും കാസർകോടും ലീഗ് വിജയിക്കും. സിപിഎം-ബിജെപി അന്തർധാരയുണ്ടെങ്കിലും മഞ്ചേശ്വരത്ത് തോൽക്കുമെന്ന ഭയമില്ലെന്നും സലാം പറഞ്ഞു.