ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറി പദവിയിൽ നിന്നൊഴിവാക്കിയേക്കും; മുല്ലപ്പള്ളി ദേശീയ നേതൃത്വത്തിലേക്ക്

എഐസിസി പുനഃസംഘടനയിൽ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയേക്കുമെന്ന് സൂചന. 77കാരനായ ഉമ്മൻ ചാണ്ടിയെ പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കുക. 2018ലാണ് ഉമ്മൻ ചാണ്ടി ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്.

മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. മുമ്പും കേന്ദ്രനേതൃത്വത്തിൽ മുല്ലപ്പള്ളി പദവി വഹിച്ചിട്ടുണ്ട്. അതേസമയം രമേശ് ചെന്നിത്തലയുടെ സാധ്യതകൾക്ക് മങ്ങലേറ്റുവെന്നാണ് സൂചന. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതാണ് ചെന്നിത്തലക്ക് വിനയായത്.