‘12 ലക്ഷം തന്നാൽ 99 പെർസെന്റൈൽ’: പ്ലസ്ടുവിന് 51%; സിഇടിയിൽ 99%, ക്രമക്കേടെന്ന് ആരോപണം

  മുംബൈ ∙ 12 ലക്ഷം രൂപ നൽകിയാൽ മഹാരാഷ്ട്ര കോമൺ എൻട്രൻസ് ടെസ്റ്റ് (സിഇടി) പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു പ്രത്യേക പരീക്ഷാകേന്ദ്രം അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്തുവന്നു. പ്ലസ് ടു പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചവർക്കുപോലും പ്രവേശന പരീക്ഷയിൽ 99 പെർസെന്റൈൽ ലഭിച്ചതോടെയാണ് ആരോപണം ഉയർന്നത്.   നന്ദേഡിൽനിന്നുള്ള ബിജെപി കോർപറേറ്ററുടെ രണ്ടു മക്കൾക്ക് പ്ലസ് ടു പരീക്ഷയിൽ യഥാക്രമം 56, 51 ശതമാനം മാർക്കാണ് ലഭിച്ചത്. ദേശീയതലത്തിൽ നടക്കുന്ന ജെഇഇ പരീക്ഷയിൽ 51,…

Read More

ഓണസദ്യക്ക് കൂട്ടായി 3 കിടിലന്‍ വിഭവങ്ങള്‍

കൂട്ട് തീയല്‍ ചേരുവകള്‍ 1. ചുവന്നുള്ളി(അരിഞ്ഞത്) – അര കപ്പ് മുരിങ്ങക്കായ മുറിച്ചത് – ഒന്ന് പാവയ്ക്ക(അരിഞ്ഞത്) – കാല്‍കപ്പ് നീളന്‍ വഴുതന (അരിഞ്ഞത്) – കാല്‍ കപ്പ് 2. പുളി – ഒരു ചെറിയ ഉണ്ട 3. തേങ്ങ (ചിരവിയത്) – ഒന്നേകാല്‍ കപ്പ് മുളക് – 4 മല്ലി – ഒരു ചെറിയ സ്പൂണ്‍ ചുവന്നുള്ളി – രണ്ടു കഷ്ണം 4. മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍ മഞ്ഞള്‍ പൊടി – പാകത്തിന്…

Read More

ഏറ്റവും വലിയ മരുപ്പച്ചയെന്ന പദവി അൽഹസക്ക് സ്വന്തം

ദമാം: ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയെന്ന പദവിയുമായി അൽഹസ ഗിന്നസ് ബുക്കിൽ. കൂറ്റൻ ഭൂഗർഭജല സ്രോതസ്സിനെ അവലംബിക്കുന്ന 280 കുഴൽ കിണറുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് 25 ലക്ഷം ഈത്തപ്പനകൾ അൽഹസ ശാദ്വല ഭൂമിയിൽ വളരുന്നു. അൽഹസ മരുപ്പച്ചയുടെ വിസ്തീർണം 85.4 ചതുരശ്ര കിലോമീറ്ററാണ്. അൽഹസ മരുപ്പച്ചയെ കുറിച്ച് ഗിന്നസ് ബുക്കിന് പരിചയപ്പെടുത്തിയത് ഹെറിറ്റേജ് കമ്മീഷനാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ നേരത്തെ അൽഹസയെ ഉൾപ്പെടുത്തിയിട്ടുണ്ട്. അൽഉലയിലെ മദായിൻ സ്വാലിഹും ദിർഇയ്യയിലെ അൽതുറൈഫ് ഡിസ്ട്രിക്ടും ഹിസ്റ്റൊറിക് ജിദ്ദയും…

Read More

ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണം: മുഖ്യമന്ത്രിക്ക് കത്ത് നൽകി കെജിഎംഒഎ

  സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാരുടെ സംഘടന മുഖ്യമന്ത്രിയെ സമീപിച്ചു. കെജിഎംഒഎ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സംരക്ഷണം ഉൾപ്പെയുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആശുപത്രികളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. മതിയായ സുരക്ഷാ ജീവനക്കാരെ ആശുപത്രികളിൽ നിയമിക്കണം. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്ന കേസുകളിൽ…

Read More

കേരള ഡിജിറ്റൽ സർവകലാശാല വി സിയായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു

കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥ് ചുമതല ഏറ്റെടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം സർവകലാശാല ആസ്ഥാനത്ത് എത്തിയാണ് ചുമതല ഏറ്റെടുത്തത്. വലിയൊരു ഉത്തരവാദിത്വമാണിത് തൻ്റെ പ്രവർത്തനങ്ങളുടെ തുടർച്ച ആഗ്രഹിക്കുന്നത് കൊണ്ടാകാം വീണ്ടും തന്നെ പരിഗണിച്ചതെന്ന് സജി ഗോപിനാഥ് ചുമതലയേറ്റെടുത്ത ശേഷം പ്രതികരിച്ചു. മുഖ്യമന്ത്രിയ്ക്കും ഗവർണർക്കും നന്ദിയെന്നും ഗവർണറെ ഉടൻ തന്നെ നേരിൽ കാണുമെന്നും വി സി പറഞ്ഞു. മാതൃസ്ഥാപനത്തില്‍ നിന്നും വിടുതല്‍ ചെയ്യുന്നതിലെ കാലതാമസം മൂലമാണ് സജി ഗോപിനാഥ് ചുമതലയേൽക്കാൻ വൈകിയത്. മുഖ്യമന്ത്രി…

Read More

രാഷ്ട്രപതിക്ക് ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയ

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. ദില്ലി എയിംസിലാണ് അദ്ദേഹത്തിന്റെ ശസ്ത്രക്രിയ നടക്കുക. നെഞ്ച് വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ദില്ലി ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതിയെ വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാല്‍ അധികം താമസിയാതെ ആശുപത്രി വിടാനാകുമെന്നും ഭരണ ചുമതലകളില്‍ അദ്ദേഹത്തിന് വൈകാതെ സജീവമാകാന് കഴിയുമെന്നുമാണ് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Read More

ഇന്ത്യക്കാരനായാല്‍ ഹിന്ദി അറിഞ്ഞിരിക്കണം; കസ്റ്റമര്‍ കെയറിന്റെ മോശം പെരുമാറ്റത്തില്‍ മാപ്പ് പറഞ്ഞ് സൊമാറ്റോ

ഹിന്ദി അറിയില്ലെന്ന കാരണം പറഞ്ഞ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഉപഭോക്താവിനോട് കസ്റ്റമര്‍ കെയര്‍ ഏജന്റ് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് സൊമാറ്റോ. സംഭവത്തില്‍ ഫുഡ് ഡെലിവറി ആപ്പിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്താവിനോട് മാപ്പ് പറഞ്ഞ് സൊമാറ്റോ രംഗത്തെത്തിയത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ഒരു വിഭവം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു വികാസ് എന്ന ഉപഭോക്താവ് കസ്റ്റമര്‍ കെയറിനെ സമീപിച്ചത്. ഹിന്ദി ദേശീയഭാഷയാണെന്നും, ഇന്ത്യക്കാരനായാല്‍ അല്‍പമെങ്കിലും ഹിന്ദി അറിഞ്ഞിരിക്കണമെന്നുമായിരുന്നു സംസാരത്തിനിടെ കസ്റ്റമര്‍ കെയര്‍ ഏജന്റ് വികാസിനോട് പറഞ്ഞത്. പണം…

Read More

വോട്ടർപട്ടികയിൽനിന്ന് നീക്കുന്നതോടെ പൗരത്വം നഷ്ടമാവില്ലെന്ന് സുപ്രീം കോടതി

  ന്യൂഡൽഹി ∙ വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്യപ്പെടുന്നതോടെ പൗരത്വം നഷ്ടമാകുന്നില്ലെന്ന് സുപ്രീം കോടതി വാക്കാൽ പറഞ്ഞു. പൗരത്വം നിർണയിക്കാനുള്ള ആത്യന്തിക അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനല്ലെന്നും വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്യുന്നത് താനേ പൗരത്വം നഷ്ടപ്പെടാൻ കാരണമാകില്ലെന്നും ബിഹാർ സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്‌ഐആർ) വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നു കോടതി പറഞ്ഞു.   എസ്ഐആറിൽ ഒഴിവാക്കപ്പെട്ടവരുടെ അപ്പീലുകൾ കേൾക്കാൻ രൂപീകരിച്ച അപ്‌ലറ്റ് ട്രൈബ്യൂണലുകളിലെ വാദം കേൾക്കൽ കാര്യക്ഷമമാക്കാൻ നടപടി തേടി പ്രസേൻജിത് ബോസ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യ…

Read More

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കുകയാണ് . എല്ലാ പരീക്ഷാർത്ഥികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ വിജയാശംസകൾ നേർന്നു. “എല്ലാ മത്സരാർത്ഥികൾക്കും നല്ല രീതിയിൽ പരീക്ഷകളിൽ പങ്കെടുക്കാനും മികച്ച വിജയം കരസ്ഥമാക്കാനും സാധിക്കട്ടെയെന്ന് ഹൃദയപൂർവം ആശംസിക്കുന്നു”, പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.  

Read More

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

ഇന്തോനേഷ്യയിലെ ജാവാ ദ്വീപിൽ ഭൂകമ്പം. 6.0 തീവ്രതയിലുള്ള ഭൂകമ്പമാണ് രേഖപ്പെടുത്തിയത്. കിഴക്കൻ ജാവയിലെ മലാംഗ് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ലക്ഷങ്ങൾ താമസിക്കുന്ന സ്ഥലമാണിത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. 2018ൽ പാലു ദ്വീപിൽ നടന്ന ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിയിൽ 4300 പേർ മരിച്ചിരുന്നു.

Read More