Headlines

10–ാം ദിവസവും ഇറാന്റെ തുറമുഖങ്ങളിൽ ബോംബിട്ട് യുഎസ്

  ദുബായ് ∙ ഇറാനിലെ തെക്കൻ തുറമുഖനഗരങ്ങളിൽ യുഎസ് സേന പത്താംദിവസവും ബോംബാക്രമണം തുടർന്നു. യുഎസ് താവളങ്ങളുള്ള ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ ഇറാനും തിരിച്ചടി നൽകി. ഇന്നലെ അതിരാവിലെ തുടങ്ങിയ ആക്രമണം രാത്രി വൈകിയും തുടരുകയാണെന്നു കുവൈത്തും ബഹ്‌റൈനും അറിയിച്ചു.   ഇന്നലെ ഒമാൻ തീരം വഴി ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച 2 എണ്ണ ടാങ്കറുകൾ മിസൈൽ ആക്രമണത്തിൽ തകർന്നു. നാവികർ ലൈഫ് ബോട്ടുകളിൽ രക്ഷപ്പെട്ടു. അതേസമയം, ഇറാൻ–യുഎസ് നയതന്ത്ര ചർച്ച പുനരാരംഭിക്കാനുള്ള മധ്യസ്ഥ…

Read More

കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു; കെ മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടർ

കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്ത കെ.മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ നിര്‍ദേശം. ബീച്ച് ആശുപത്രിയിലെ ഡോക്ടറുടെ വിവാഹത്തിനാണ് എംപി പങ്കെടുത്തത് നാദാപുരത്തിനടുത്ത് പാറക്കടവിലെ കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് ഡോക്ടര്‍. കഴിഞ്ഞ ഒന്‍പതിനായിരുന്നു വിവാഹം. മൂന്ന് ദിവസങ്ങളിലായി 200 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എട്ടിന് മുരളീധരന്‍ എംപി ഉള്‍പ്പെടെ പ്രമുഖ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളെല്ലാം വരന് ആശംസ അറിയിക്കാന്‍ എത്തിയിരുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ഡോക്ടര്‍ക്കു രോഗം…

Read More

മുംബൈയിൽ ഡോക്ടർക്ക് മൂന്നാം തവണയും കൊവിഡ്; രണ്ട് തവണ സ്ഥിരീകരിച്ചത് വാക്‌സിന്റെ രണ്ട് ഡോസ് എടുത്തിന് ശേഷം

മുംബൈയിൽ കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർക്ക് മൂന്നാം തവണയും കൊവിഡ്. വീർ സവർക്കർ ആശുപത്രിയിലെ 26കാരിയായ ശ്രുഷ്തി ഹലാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ശ്രുഷ്തിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന് ശേഷമാണ് ശ്രുഷ്തിക്ക് രണ്ട് തവണ കൊവിഡ് സ്ഥിരീകരിച്ചത്. 2020 ജൂൺ 17നാണ് ഇവർക്ക് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഈ വർഷം മാർച്ച് എട്ടിന് കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ഡോസും ഏപ്രിൽ 29ന് രണ്ടാം ഡോസും സ്വീകരിച്ചിരുന്നു.  

Read More

രാഷ്ട്രീയ ഇടപെടലുണ്ടാകില്ലെന്ന് ഉറപ്പ് ലഭിക്കാതെ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് ഗവർണർ

  വി സി നിയമന വിവാദത്തിൽ സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും ഇതിന് പരിഹാരം മുഖ്യമന്ത്രി പിണറായി വിജയനെ ചാൻസലറാക്കുക എന്നതാണെന്നും ഗവർണർ പറഞ്ഞു രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന പരിപൂർണ ഉറപ്പ് ലഭിക്കാതെ തന്റെ നിലപാട് പുനഃപരിശോധിക്കില്ല. ആരെ വേണമെങ്കിലും സർക്കാരിന് സർവകലാശാലകളിൽ വൈസ് ചാൻസലറായി നിയമിക്കാം. സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ വേണ്ടിയാണ് ചാൻസലർ സ്ഥാനം ഒഴിയാമെന്ന് പറഞ്ഞത് ചാൻസലർ സ്ഥാനം ഒഴിവാക്കി സർക്കാരിന് ഓർഡിനൻസ്…

Read More

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസര്‍ഗോഡ് 78, പാലക്കാട് 69, വയനാട് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (99), സൗത്ത്…

Read More

അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയതായി ഗണേഷ് കുമാർ എംഎൽഎ

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രദീപ്കുമാറിനെ പേഴ്‌സൺ സ്റ്റാഫിൽ നിന്ന് പുറത്താക്കിയതായി കെ ബി ഗണേഷ്‌കുമാർ എംഎൽഎ. വിഷയത്തിൽ പരസ്യപ്രതികരണത്തിനില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു ഇന്നലെ പത്തനാപുരത്ത് നിന്നാണ് പ്രദീപ് കുമാറിനെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കാസർകോടേക്ക് കൊണ്ടുപോയി. പ്രദീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും   പ്രദീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. പിന്നാലെയാണ് അറസ്റ്റുണ്ടായത്.  

Read More

സുൽത്താൻ ബത്തേരി കൊളഗപ്പാറയിൽ വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

സുൽത്താൻ ബത്തേരി:    സുൽത്താൻ ബത്തേരിക്കടുത്ത് കൊളഗപ്പാറയിൽ വെച്ചുണ്ടായ വാഹനപകടത്തിൽ മുട്ടിൽ അടുവാടി വീട്ടിൽ കെ.പി.മൊയ്തീന്റെ മകൻ കെ പി ആരിഫ് (45)മരണപെട്ടു.ആരിഫ് സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആരിഫ് മരണപെട്ടു.  മാതാവ് കല്ലങ്കോടൻ ഫാത്വിമ, ഭാര്യ സൗദ (വയനാട് ഓർഫനേജ് യു.പി.സ്കൂൾ അദ്ധ്യാപിക) , മക്കൾ ആഷിൽ, ആദിൽ (ഇരുവരും ഡബ്ലിയു.ഒ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ) സഹോദരൻമാർ  കെ.പി. ഫിറോസ്, അൻവർ സാദത്ത്, ഷാഹിന.

Read More

ബ്രിട്ടീഷ് മനുഷ്യാവകാശ അഭിഭാഷകന്‍ കരീം അഹമ്മദ് ഖാന്‍ അടുത്ത ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐസിസി) അംഗരാജ്യങ്ങൾ ബ്രിട്ടീഷ് മനുഷ്യാവകാശ അഭിഭാഷകൻ കരീം അഹമ്മദ് ഖാനെ ട്രൈബ്യൂണലിന്റെ അടുത്ത ചീഫ് പ്രോസിക്യൂട്ടറായി തിരഞ്ഞെടുത്തു. ഒമ്പത് വര്‍ഷമാണ് കാലാവധി. ന്യൂയോർക്കിലെ യുഎൻ പൊതുസഭയിൽ വെള്ളിയാഴ്ച നടന്ന രണ്ട് റൗണ്ട് വോട്ടെടുപ്പിന് ശേഷം ഖാൻ മറ്റ് മൂന്ന് സ്ഥാനാർത്ഥികളെ തോൽപ്പിച്ച് ഹേഗ് ആസ്ഥാനമായുള്ള കോടതിയുടെ മൂന്നാമത്തെ പ്രോസിക്യൂട്ടറായി. ആദ്യ റൗണ്ട് വോട്ടുകൾക്ക് ശേഷം രണ്ടാമത്തെ റൗണ്ടില്‍ രേഖപ്പെടുത്തിയ 123 വോട്ടുകളിൽ 72 ഉം ഖാന്‍ നേടി. വിജയിക്കാൻ 62 വോട്ടുകളാണ്…

Read More

സംസ്ഥാനത്ത് ഭീതി നിറച്ച് ‘മിസ്‌ക്’; രോഗം വന്നവര്‍ ഏറെയും കോവിഡ് ബാധിതര്‍

മള്‍ട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം-സി (എംഐഎസ്സി) ബാധിച്ചു സംസ്ഥാനത്ത് നാല് കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. മിസ്ക് ബാധ സ്ഥിരീകരിച്ച കുട്ടികളില്‍ 95 ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴി‍ഞ്ഞ ഒന്നര വര്‍ഷത്തിനിടെ 300 ലേറെ കുട്ടികള്‍ക്ക് മിസ്ക് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 300ലേറെ കുട്ടികൾക്കു ‘മിസ്ക്’ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് 3–4 ആഴ്ചയ്ക്കകമാണു മിസ്ക് ബാധിക്കുന്നത്. കടുത്ത…

Read More

അഞ്ഞൂറിലധികം പേർ ഇനിയും അഫ്ഗാനിസ്ഥാനിൽ; കൂടുതൽ ഇന്ത്യക്കാരെ ഇന്ന് തിരിച്ചെത്തിക്കും

അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ കൂടി ഇന്ന് ഡൽഹിയിലെത്തിക്കും. കാബൂളിൽ നിന്ന് ഖത്തറിലെത്തിച്ച 146 പേരുമായി വിമാനം ഡൽഹിയിലേക്ക് തിരിക്കും. മലയാളികൾ അടക്കം 392 പേരെയാണ് ഇന്നലെ ഡൽഹിയിൽ എത്തിച്ചത് അഞ്ഞൂറിലധികം പേർ കൂടി ഇനിയും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. അതേസമയം അഫ്ഗാനിൽ താലിബാന് മുന്നിൽ കീഴടങ്ങാത്ത പഞ്ച് ഷീർ പ്രവിശ്യയിൽ ആക്രമണം ശക്തമാക്കി. പഞ്ച് ഷീർ വളഞ്ഞതായും ഉടനെ കീഴടക്കുമെന്നും താലിബാൻ വാക്താവ് അറിയിച്ചു അഫ്ഗാൻ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സലേഹിന്റെ നേതൃത്വത്തിലാണ് പഞ്ച്…

Read More