Headlines

രാജ്യത്ത് 24 മണിക്കൂറിനിടെ 3.68 ലക്ഷം പ്രതിദിന കൊവിഡ് രോഗികള്‍; 3417 മരണം

  രാജ്യത്ത് മൂന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 368147 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 3417 പേര്‍ മരിച്ചു. കഴിഞ്ഞ ആഴ്ചയില്‍ 26 ലക്ഷത്തില്‍ അധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 23,800ന് അടുത്ത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മെയ് 1ന് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ഇന്നലെ കേസുകളുടെ എണ്ണം കുറഞ്ഞത് ആശ്വാസ കണക്കായി. മഹാരാഷ്ട്രയില്‍ 55000ന് അടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍…

Read More

നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിലെ കഥകളി അരങ്ങുകളെ സാര്‍ത്ഥകമാക്കിയ നടന്‍

തിരുവനന്തപുരം: വിഖ്യാത കഥകളി നടനും സംസ്‌കൃത പണ്ഡിതനുമായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി(81) അന്തരിച്ചു. ചുവന്നതാടി, കലിവേഷങ്ങളിലൂടെ പ്രശസ്തനായ നെല്ലിയോട് ഗുരു പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ പ്രിയപ്പെട്ട ശിഷ്യനുമായിരുന്നു. പൂജപ്പുര ചാടിയറയിലായിരുന്നു താമസം. അര്‍ബുദബാധിതനായിരുന്ന അദ്ദേഹത്തിന് ഇന്നലെ രാത്രി അസ്വസ്ഥതയുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ദീര്‍ഘകാലം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ കഥകളി അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കഥകളി അരങ്ങുകളെ സാര്‍ത്ഥകമാക്കിയ നടനാണ് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി. ചുവന്നതാടി, വട്ടമുടി, പെണ്‍കരി എന്നിങ്ങനെയുള്ള വേഷങ്ങളുടെ അവതരണത്തില്‍ സമാനതയില്ലാത്ത പ്രകടനമാണ്…

Read More

കന്മദത്തിലെ മുത്തശ്ശി, ശാരദ നായര്‍ അന്തരിച്ചു

കന്മമദം, പട്ടാഭിഷേകം തുടങ്ങിയ സിനിമകളില്‍ മുത്തശ്ശി വേഷങ്ങള്‍ അവതരിപ്പിച്ച നടി ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍. 1998-ല്‍ പുറത്തിറങ്ങിയ കന്മദത്തിലെ മുത്തശ്ശി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു വാര്യരും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തില്‍ മഞ്ജുവിന്റെ മുത്തശ്ശി ആയാണ് ശാരദ നായര്‍ വേഷമിട്ടത്. മുത്തശ്ശിയും മോഹന്‍ലാലും ഒപ്പമുള്ള ”മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ” എന്ന ഗാനവും ശ്രദ്ധേയമായിരുന്നു. 199ല്‍ പുറത്തിറങ്ങിയ…

Read More

‘ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും’; പാസ്റ്റർ‌ക്ക് ഭീഷണി, വയനാട്ടിൽ ബജ്റംഗ്ദൾ കൊലവിളി

വയനാട്ടിൽ ബജ്റംഗ്ദൾ കൊലവിളി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് പാസ്റ്ററെ ഭീഷണിപ്പെടുത്തി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വച്ച് ബജ്റംഗ ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഏപ്രിലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റർ പോയത്. ഹിന്ദു വീടുകളിൽ കയറിയാൽ ഇനി അടി ഉണ്ടാകില്ല. കാൽ അങ്ങ് വെട്ടിക്കളയും. അടി കൊണ്ട് കാര്യമില്ല എന്ന് പാസ്റ്ററെ തടഞ്ഞുവെച്ച് യുവാക്കൾ…

Read More

ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൂനൂര്‍ ഹെലിക്കോപ്ടര്‍ അപകടത്തില്‍ ജീവന്‍ വെടിഞ്ഞ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയുമുള്‍പ്പെടെ 11 ധീര സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു. പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ എത്തിയാണ് പ്രധാമന്ത്രി ആദരമര്‍പ്പിച്ചത്. അപകടത്തില്‍ മരണമടഞ്ഞ സൈനികരുടെ കുടംബങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ അന്ത്യോപചാരം. പാലം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സ്വീകരിച്ചു. നേരത്തേ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് നേരത്തേയാണ് പ്രധാനമന്ത്രി അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. പുഷ്പ ചക്രം…

Read More

വയനാട് മീനങ്ങാടി ബൈക്കിടിച്ച് മൂന്നുവയസുകാരി മരിച്ചു

വയനാട് മീനങ്ങാടിയിൽ മാതാവിന്റെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നുവയസുകാരി മരിച്ചു. പനമരം പരക്കുനിയില്‍ വാഴയില്‍ നിഷാദിന്റെയും ഷഹാനയുടെയും മകള്‍ മകള്‍ സഹറ ഫാത്തിമ(3)യാണ് മരിച്ചത്. മീനങ്ങാടി ചണ്ണാളിയില്‍ വെച്ചാണ് സംഭവം. ചണ്ണാളിയിലെ ഉമ്മ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഇടവഴിയില്‍ നിന്ന് കയറിവന്ന ബൈക്ക് കുഞ്ഞിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ കുഞ്ഞിനെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാല്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. നിഷാദ്-ഷഹാന ദമ്പതികളുടെ ഏക…

Read More

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിൽ

  മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇന്നലെയാണ് ചുരക്കുളം ഉന്നതി സ്വദേശി മുരുകൻ മരിച്ചത്. കാട്ടാന ആക്രമണത്തിലല്ല മുരുകൻ മരിച്ചത് എന്നായിരുന്നു വനംവകുപ്പിന്റെ വാദം. മുരുകന്റെ മുതുകിൽ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്. വാരി എല്ലുകളും ഒടിഞ്ഞിട്ടുണ്ട്. മൂന്നാർ ഡിവൈഎസ്പിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ വനം വകുപ്പ് കൈമാറും. പണം നൽകി എങ്കിൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങുമെന്നാണ് ബന്ധുക്കളുടെ നിലപാട്.     സമീപത്തെ ഒരു കെട്ടിട…

Read More

കെ ആര്‍ ഗൗരിയമ്മക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കെ ആര്‍ ഗൗരിയമ്മക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഗൗരിയമ്മയുടെ 102ാം ജന്മദിനമാണ് ഇന്ന്. സഖാവ് ഗൗരിയമ്മയെ മാറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എഴുതാന്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു കുറിപ്പിന്റെ പൂര്‍ണരൂപം സഖാവ് കെ.ആർ. ഗൗരിയമ്മയെ മാറ്റി നിർത്തിക്കൊണ്ട് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം എഴുതാൻ സാധ്യമല്ല. കേരളത്തിൻ്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയിലും, അത് നേതൃത്വം നൽകിയ സാമൂഹ്യ വിപ്ലവത്തിലും അനുപമമായ പങ്കാണ് സഖാവ് വഹിച്ചത്….

Read More

ഓപറേഷൻ പി ഹണ്ട്: ഐടി പ്രൊഫഷണലുകൾ അടക്കം 10 പേർ അറസ്റ്റിൽ; 161 കേസ് രജിസ്റ്റർ ചെയ്തു

  കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന്റെ ഭാഗമായുള്ള ഓപറേഷൻ പി ഹണ്ട് റെയ്ഡിൽ ഐടി പ്രൊഫഷണലുകളും ഉയർന്ന ഉദ്യോഗസ്ഥരുമടക്കം 10 പേർ അറസ്റ്റിൽ. ഞായറാഴ്ച രാവിലെ മുതൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 161 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ ജില്ലകളിലായി 410 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത് അഞ്ച് വയസ്സിനും പതിനാറ് വയസ്സിനും ഇടയിൽ പ്രായമുള്ള കേരളത്തിലെ കുട്ടികളുടെ നഗ്ന ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായി പോലീസ് കണ്ടെത്തി. മൊബൈൽ ഫോൺ, ലാപ് ടോപ്പുകൾ അടക്കം 186 ഉപകരണങ്ങൾ അന്വേഷണ സംഘം…

Read More

ആസ്മിനയെ ലോഡ്ജില്‍ എത്തിച്ചത് ലോഡ്ജ് ജീവനക്കാരന്‍ ജോബി; യുവതിയുടെ ശരീരത്തിലാകെ ബിയര്‍ കുപ്പികൊണ്ട് മുറിവുകള്‍; സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്

തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നുറപ്പിച്ച് പൊലീസ്. ബിയര്‍ കുപ്പി കൊണ്ട് ശരീരമാസകലം കുത്തികൊലപ്പെടുത്തിയതെന്ന് നിഗമനം. കൊല്ലപ്പെട്ട ആസ്മിനയെ ലോഡ്ജില്‍ എത്തിച്ച ലോഡ്ജ് ജീവനക്കാരന്‍ ജോബി ജോര്‍ജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വടകര സ്വദേശി ആസ്മിനയെയാണ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരനായ ജോബിയാണ് ഇവരെ ലോഡ്ജിലേക്ക് കൊണ്ടുവന്നത്. ആസ്മിന തന്റെ ഭാര്യയാണെന്നാണ് ഇയാള്‍ സുഹൃത്തുക്കളെ പരിചയപ്പെടുത്തിയത്. ബിയര്‍ കുപ്പി കൊണ്ട് മാരകമായി മുറിവേല്‍പ്പിച്ചാണ് കുറ്റവാളി ആസ്മിനയെ കൊലപ്പെടുത്തിയിരിക്കുന്നത്….

Read More