Headlines

‘പച്ചനുണകളുടെ സമാഹാരം; അതിദരിദ്ര മുക്ത പ്രഖ്യാപനം ദോഷകരമായി മാറും; നടക്കുന്നത് പിആര്‍ പ്രൊപ്പഗണ്ട’; വിഡി സതീശന്‍

കേരളത്തെ അതി ദാരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ കണ്ടെത്തല്‍ ദരിദ്രരില്‍ അതീവ ദരിദ്രര്‍ 5,950,000 എന്നാണ്. ഒരു സുപ്രഭാതത്തില്‍ 64,000 ആയി മാറി. എന്ത് പ്രഖ്യാപനമാണിതെന്ന് വിഡി സതീശന്‍ ചോദിച്ചു. ഈ പ്രഖ്യാപനം സംസ്ഥാനത്തിന് ദോഷകരമായി ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതിയില്‍ നിന്ന് കേരളം പുറത്താകുമെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇപ്പോള്‍ കേന്ദ്രത്തിന് മുന്നില്‍ അതീവ ദരിദ്രര്‍ ഇല്ലാത്ത സ്ഥിതിയാകുമോയെന്ന് വിഡി…

Read More

ഹൈദരാബാദ്‌ കേന്ദ്രസര്‍വകലാശാലയില്‍ ഷാഹീന്‍ ബാഗ്‌ നൈറ്റ്‌ സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുമായി അഡ്‌മിനിസ്‌ട്രേഷന്‍

ഹൈദരാബാദ്‌ കേന്ദ്രസര്‍വകലാശാലയില്‍ ഷാഹീന്‍ ബാഗ്‌ നൈറ്റ്‌ സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുമായി അഡ്‌മിനിസ്‌ട്രേഷന്‍. സര്‍വകലാശാലയില്‍ കഴിഞ്ഞ ജനുവരി 31ന്‌ സംഘടിപ്പിച്ച ഷാഹീന്‍ ബാഗ്‌ നൈറ്റിലും, ക്യാമ്പസില്‍ വരച്ച ഗ്രാഫിറ്റി പെയിന്റിംഗുകള്‍ക്കും പിഴ നല്‍കാനാണ്‌ സര്‍വകലാശാല ഉത്തരവ്‌. സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളായ ഫസീഹ്‌ അഹ്മദ്‌, സഹാന പ്രദീപ്‌, ഇംഗ്ലീഷ്‌ ബിരുദാനന്തര വിദ്യാര്‍ഥി എ.എസ്‌ അദീഷ്‌ എന്നിവര്‍ക്ക്‌ 5,000 രൂപ പിഴശിക്ഷയാണ്‌ സര്‍വകലാശാല അധികൃതര്‍ വിധിച്ചിരിക്കുന്നത്‌. സംഭവത്തില്‍ വിദ്യാര്‍ഥികളോട്‌ വിശദീകരണം പോലും ചോദിക്കാതെ ഏകപക്ഷീയമായാണ്‌ അഡ്‌മിനിസ്‌ട്രേഷന്‍ പിഴ വിധിച്ചിരിക്കുന്നതെന്ന്‌ വിദ്യാര്‍ഥികള്‍ ദേശീയ…

Read More

പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു

പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ അഞ്ഞൂർ സ്വദേശിയായ മനീഷാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ നീതി കിട്ടിയില്ല എന്നാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്. അഞ്ഞൂർ കുന്നിനടുത്തുള്ള ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നിന്നും നീതി ലഭിച്ചില്ലെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. മൃതദേഹം റോഡിൽ വച്ച് പ്രതിഷേധം നടത്തി. കുറ്റക്കാരെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. യുവാവിനെ ബ്ലേഡ് മാഫിയക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ…

Read More

വയനാട്ടില്‍ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്ന് കഴിഞ്ഞദിവസം രാജിവെച്ച ഡിസിസി ജനറല്‍ സെക്രട്ടറി

വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് കഴിഞ്ഞദിവസം രാജിവെച്ച ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ. അനില്‍കുമാര്‍. ജില്ലാ നേതൃത്വത്തിന്റെ മോശം പ്രവണതകളില്‍ അസ്വസ്ഥരായ പലരും പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ജില്ലയില്‍ നടക്കുന്നതൊന്നും അറിയിക്കാതെ സംസ്ഥാന നേതൃത്വത്തെ പലരും തെറ്റിദ്ധരിപ്പിക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു. അഗ്‌നിപര്‍വ്വതം പൊട്ടിതുടങ്ങിയിട്ടേ ഉള്ളൂവെന്നും അനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇത് ഒരു അഗ്നിപര്‍വതമാണ്. ഈ അഗ്നിപര്‍വതം പൊട്ടാതെ നോക്കേണ്ടത് സംസ്ഥാന കോണ്‍ഗ്രസ്…

Read More

2021 ലെ ഹജ്ജ് യാത്രക്ക് ജനുവരി 10 വരെ അപേക്ഷിക്കാം. ഹജജ് കമ്മറ്റി

കോഴിക്കോട് :2021 ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി. ഡിസംബര്‍ പത്തായിരുന്നു നേരത്തെ ഹജ്ജിനപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഹജ്ജ് യാത്രയ്ക്കുള്ള നിബന്ധനകള്‍ കര്‍ശനമാകുകയും അപേക്ഷകര്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് അപേക്ഷാ തീയതി നീട്ടുന്നത്. 2021 ലെ ഹജ്ജിന് പോകാനാഗ്രഹിക്കുന്നവര്‍ ഡിസംബര്‍ പത്തിനകം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നായിരുന്നു നേരത്തെ കേന്ദ്ര ഹജ്ജ് കമ്മറ്റി അറിയിച്ചിരുന്നത് . എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ നിബന്ധനകള്‍ കര്‍ശനമാക്കിയതും, കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാലും മുന്‍…

Read More

പാലക്കാട് ഉണ്ണി മുകുന്ദന്‍ ബിജെപി സ്ഥാനാര്‍ഥിയാകേണ്ടെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍; സെലിബ്രിറ്റി സ്ഥാനാര്‍ഥി വേണ്ടെന്ന നിലപാട്

പാലക്കാട് ജില്ലയില്‍ ബിജെപിക്ക് സെലിബ്രിറ്റി സ്ഥാനാര്‍ഥി വേണ്ടെന്ന് പ്രവര്‍ത്തകര്‍. നടന്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥി ആകേണ്ടെന്ന നിലപാടില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍. പാലക്കാട് നിന്നുള്ള ഒരാള്‍ തന്നെ സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യം. ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെ അനുകൂലിച്ച് ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം പേരും.സ്ഥാനാര്‍ഥിയായി ഉണ്ണി മുകുന്ദന്‍ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രാഥമിക പരിശോധനയില്‍ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തലുമുണ്ട്. കെ സുരേന്ദ്രന്‍, പ്രശാന്ത് ശിവന്‍, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്….

Read More

കോവിഡ് വ്യാപനം രുക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു

കോവിഡ് വ്യാപനം രുക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. റെംഡെസിവിർ പ്രതിരോധമരുന്നോ മരുന്നിനായി ഉപ യോഗിക്കുന്ന ഘടകങ്ങളോ കയറ്റുമതി ചെയ്യാന്‍ അനുവാദമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കോവിഡ് കേസുകള്‍ ഇന്ത്യയില്‍ കുതിച്ചുയരുകയാണെന്നും കോവിഡ് രോഗികള്‍ക്ക് നല്‍കേണ്ട റെംഡെസിവിർ പ്രതിരോധ മരുന്നിന്റെ ആവശ്യകത വര്‍ധിച്ചു വരുകയാണെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിനാലാണ് മരുന്നിന്റെ കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. യുഎസ് മരുന്ന് നിര്‍മ്മാതാക്കളായ ഗിലെയാഡുമായുള്ള കരാര്‍ പ്രകാരം ഏഴ് ഇന്ത്യന്‍ കമ്പനികളാണ്…

Read More

കെപിസിസി പുനഃസംഘടന പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കില്ല; തര്‍ക്കങ്ങള്‍ തുടരുന്നതായി സൂചന; അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

കെപിസിസി പുനഃസംഘടനയില്‍ നേതാക്കള്‍ തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുന്നു. പുനസംഘടന പട്ടിക ഇന്ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനാല്‍ ഇന്ന് പ്രഖ്യാപിക്കാനിടയില്ല. അവസാന വട്ട കൂടിക്കാഴ്ചകള്‍ നടത്തി ഈയാഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാനത്തെത്തിയ നേതാക്കള്‍ ഇപ്പോഴും ഇക്കാര്യത്തിലെ ചര്‍ച്ച തുടരുകയാണ്. ഡി.സി.സി പ്രസിഡന്റുമാരെ ചൊല്ലിയുള്ള തര്‍ക്കം ഇതുവരെ പരിഹരിച്ചിട്ടില്ല. അതിനിടെ ജംബോ പട്ടിക ചുരുക്കണം എന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശവും കെപിസിസിക്ക് കീറാമുട്ടിയാണ്. കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനൊപ്പം…

Read More

കണ്ണൂര്‍ പാലയാട് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിക്ക് കൊവിഡ് ലക്ഷണം; ഒപ്പമുണ്ടായിരുന്ന 13 വിദ്യാര്‍ഥികളും ക്വാറന്റൈനില്‍

കണ്ണൂര്‍ സര്‍വകലാശാല പാലയാട് നിയമ പഠന കേന്ദ്രത്തില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിക്ക് കൊവിഡ് ലക്ഷണം. ഇതോടെ ഒപ്പമുണ്ടായിരുന്ന 13 വിദ്യാര്‍ഥികളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. അഞ്ചാം സെമസ്റ്റര്‍ പരീക്ഷക്ക് മലപ്പുറത്ത് നിന്നെത്തിയ വിദ്യാര്‍ഥിനിയാണ് കൊവിഡ് ലക്ഷണം കാണിച്ചത്. വിദ്യാര്‍ഥിനിയുടെ സ്രവം പരിശോധനക്ക് അയച്ചു. കൊവിഡ് വ്യാപിക്കുന്നതിനിടെ പരീക്ഷ നടത്തിയ സര്‍വകലാശാലക്കെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പിജി പരീക്ഷകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായി

Read More

13കാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ധൻ ഡോ. ഗിരീഷിന് ആറ് വർഷം തടവും പിഴയും

  ചികിത്സക്കെത്തിയ 13കാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ മനോരോഗ വിദഗ്ധൻ ഡോക്ടർ ഗിരീഷിന്(58) ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതിയുടേതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. സംസ്ഥാനത്ത് പോക്‌സോ കേസിൽ ഒരു ഡോക്ടർ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്. 2017 ആഗസ്റ്റ് 14ന് പ്രതിയുടെ സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് സംഭവം. പഠനത്തിൽ ശ്രദ്ധക്കുറവുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് കുട്ടിയുമായി ഡോക്ടർ ഗിരീഷിന്റെ ക്ലിനിക്കിലെത്തിയത്. കുട്ടിയുടെ…

Read More