കൊല്ലം വെട്ടിക്കവല ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്. ഇതോടെ കൊട്ടാരക്കര സദാനന്ദപുരത്തെ എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ആന ആദ്യം ഇടഞ്ഞത്. തുടർന്ന് അഞ്ചുകിലോമീറ്റർ വിവിധ റോഡുകളിലൂടെ ഓടി സദാനന്ദപുരത്ത് എത്തുകയായിരുന്നു. പിന്നീട് എം സി റോഡിന് തൊട്ടടുത്ത റബർ തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ അവിടെ വച്ചാണ് തളച്ചത്.