ക്ഷേത്രത്തിലേക്ക് വന്ന ആനയിടഞ്ഞു; എം സി റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

  കൊല്ലം വെട്ടിക്കവല ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്. ഇതോടെ കൊട്ടാരക്കര സദാനന്ദപുരത്തെ എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ആന ആദ്യം ഇടഞ്ഞത്. തുടർന്ന് അഞ്ചുകിലോമീറ്റർ വിവിധ റോഡുകളിലൂടെ ഓടി സദാനന്ദപുരത്ത് എത്തുകയായിരുന്നു. പിന്നീട് എം സി റോഡിന് തൊട്ടടുത്ത റബർ തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ അവിടെ വച്ചാണ് തളച്ചത്.

Read More

മോഡലുകളുടെ അപകട മരണം; സൈജു തങ്കച്ചൻ അറസ്റ്റിൽ

  കൊച്ചിയിൽ മോഡലുകളുടെ അപകട മരണത്തിൽ സൈജു തങ്കച്ചൻ അറസ്റ്റിൽ. നമ്പർ 18 ഹോട്ടലിൽ നിന്നിറങ്ങിയ മോഡലുകളെ പിന്തുടർന്നത് സൈജു തങ്കച്ചനായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നൽകാനാണ് താൻ മോഡലുകളെ പിന്തുടർന്നത് എന്നായിരുന്നു സൈജുവിൻ്റെ അവകാശവാദം. എന്നാൽ, ഇത് വിശ്വസിക്കാതെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രണ്ടാം തവണ ഷൈജുവിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. ഏകദേശം 6 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ അഭിഭാഷകർക്കൊപ്പം കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തിയ…

Read More

ആമസോൺ പ്രൈം സബ്​സ്​ക്രിപ്​ഷൻ ചാർജ് കൂട്ടുന്നു; ഡേറ്റ്​ പുറത്തുവിട്ട്​ കമ്പനി

  ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഒ.ടി.ടി പ്ലാറ്റ്​ഫോമായ ആമസോൺ പ്രൈം അവരുടെ സബ്​സ്​ക്രിപ്​ഷൻ ചാർജ്​ ഗണ്യമായി ഉയർത്താനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, എപ്പോൾ മുതലാണ്​ ചാർജ്​ കൂട്ടുന്നതെന്ന്​ കമ്പനി പുറത്തുവിട്ടിരുന്നില്ല. എന്നാലിപ്പോള്‍, ഡിസംബര്‍ 13 മുതല്‍ വില വര്‍ദ്ധനവ് പ്രാവർത്തികമാക്കുമെന്ന സൂചനയോടെ ആമസോണിൻ്റെതായി ഒരു പുതിയ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നിട്ടുണ്ട്. അതോടെ, നിലവിലുള്ള 999 രൂപയുടെ ഒരു വർഷത്തേക്കുള്ള പ്ലാനിന്​ ഡിസംബർ 13ന്​ ശേഷം 500 രൂപ അധികം നൽകേണ്ടിവരും. നേരത്തെ 129 രൂപയുണ്ടായിരുന്ന ഒരു മാസത്തെ…

Read More

ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവിസുകൾ പുനരാരംഭിക്കും

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച രാജ്യാന്തര വിമാന സർവിസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ആഭ്യന്തര, വിദേശകാര്യ, ആരോഗ്യ കുടുംബഷേമ മന്ത്രാലയങ്ങളുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് തീരുമാനം. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞവർഷം മാർച്ച് 23 മുതൽ ഷെഡ്യൂൾഡ് രാജ്യാന്തര വിമാന സർവിസുകൾ നിർത്തിവെച്ചിരുന്നു. അവശ്യ സർവിസുകൾ മാത്രമാണ് നടത്തിയിരുന്നത്. എന്നാൽ, കോവിഡ് കേസുകളുടെ എണ്ണം കുറയുകയും വാക്സിനേഷൻ വർധിക്കുകയും ചെയ്തതോടെ എയർ ബബിൾ ക്രമീകരണത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങളുമായി ചർച്ച ചെയ്ത്…

Read More

സംസ്ഥാനത്ത് സ്‌കൂൾ സമയം വൈകിട്ട് വരെ നീട്ടണമെന്ന് വിദ്യാഭ്യാസ വകുപ്പ്; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

സംസ്ഥാനത്ത് സ്‌കൂൾ സമയം വൈകീട്ട് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. നവംബർ ഒന്നിനാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ വീണ്ടും അധ്യയനം ആരംഭിച്ചത്. എന്നാൽ ഉച്ചവരെ ക്ലാസുകൾ നടത്തിയാൽ സിലബസ് മൊത്തം പഠിപ്പിച്ചു തീർക്കാൻ സാധിക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലെല്ലാം ക്ലാസുകളും ബാച്ചുകളും തുടരാനാണ് സാധ്യത. പരീക്ഷകൾക്കായി വിദ്യാർഥികൾ പഠിക്കേണ്ട ഫോക്കസ് ഏരിയ നിശ്ചയിക്കാനും തീരുമാനമായിട്ടുണ്ട്. പ്ലസ്…

Read More

സംസ്ഥാനത്ത് ഇന്ന്4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 202, മലപ്പുറം 162, ഇടുക്കി 150, ആലപ്പുഴ 144, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,558 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി…

Read More

വയനാട് ജില്ലയില്‍ 202 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 11.62

വയനാട് ജില്ലയില്‍ 202 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 11.62 വയനാട് ജില്ലയില്‍ ഇന്ന് (26.11.21) 202 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 182 പേര്‍ രോഗമുക്തി നേടി. 11 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.62 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131811 ആയി. 128896 പേര്‍ രോഗമുക്തരായി….

Read More

കിവീസ് ഓപണർമാരെ പിളർത്താനാകാതെ ഇന്ത്യ; രണ്ടാം ദിനം ന്യൂസിലാൻഡ് വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ്

കാൺപൂർ ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് ശക്തമായ നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ അവർ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ് എന്ന നിലയിലാണ്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 345 റൺസിന് എല്ലാവരും പുറത്തായിരുന്നു. ന്യൂസിലാൻഡ് ഇപ്പോഴും ഇന്ത്യൻ സ്‌കോറിനേക്കാൾ 216 റൺസ് പിന്നിലാണ്. നാലിന് 258 റൺസ് എന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. ലഞ്ചിന് പിന്നാലെയുള്ള ഓവറുകളിൽ തന്നെ ഇന്ത്യൻ ഇന്നിംഗ്‌സ് അവസാനമാകുകയും ചെയ്തു. ഇന്ന് ഇന്ത്യൻ ഇന്നിംഗ്‌സിൽ ആറ് വിക്കറ്റുകളാണ് വീണത്….

Read More

മരം മുറിക്കൽ അടക്കം മുല്ലപ്പെരിയാറിൽ മൂന്ന് ആവശ്യങ്ങളുമായി തമിഴ്‌നാട് സുപ്രീം കോടതിയിൽ

മുല്ലപ്പെരിയാറിൽ മരം മുറിക്ക് അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരം മുറിക്കാൻ അനുമതി നൽകാൻ കേരളത്തിന് നിർദേശം നൽകണമെന്നാണ് തമിഴ്‌നാടിന്റെ  ആവശ്യം. കൂടാതെ വള്ളക്കടവ്-മുല്ലപ്പെരിയാർ റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ കേരളത്തോട് നിർദേശിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തമിഴ്‌നാടിന്റെ സ്റ്റാൻഡിംഗ് കോൺസൽ അപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നാണ് തമിഴ്‌നാടിന്റെ ആദ്യത്തെ ആവശ്യം. വള്ളക്കടവ് മുല്ലപെരിയാർ റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്താൻ കേരളത്തിന് നിർദേശം…

Read More

ഉത്തർ പ്രദേശിൽ നാലംഗ ദളിത് കുടുംബത്തെ വെട്ടിക്കൊന്നു; പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

യുപിയിലെ പ്രയാഗ് രാജിൽ നാലംഗ കുടുംബം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. ഭർത്താവും ഭാര്യയും 16 വയസ്സുള്ള മകളും പത്ത് വയസ്സുള്ള മകനുമാണ് കൊല്ലപ്പെട്ടത്. പെൺകുട്ടി കൊല്ലപ്പെടുന്നതിന് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്് ദളിത് വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. അയൽവാസികളായ ഉന്നത ജാതിക്കാരാണ് കൃത്യത്തിന് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രദേശവാസികളായ 11 പേർക്കെതിരെ പോലീസ് കൊലപാതകം, ബലാത്സംഗം, തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് മൃതദേഹങ്ങളിൽ മഴു പോലുള്ള മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. അയൽവാസികളുമായി ഇവർക്ക്…

Read More