മുല്ലപ്പെരിയാറിൽ മരം മുറിക്ക് അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരം മുറിക്കാൻ അനുമതി നൽകാൻ കേരളത്തിന് നിർദേശം നൽകണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. കൂടാതെ വള്ളക്കടവ്-മുല്ലപ്പെരിയാർ റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ കേരളത്തോട് നിർദേശിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തമിഴ്‌നാടിന്റെ സ്റ്റാൻഡിംഗ് കോൺസൽ അപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നാണ് തമിഴ്‌നാടിന്റെ ആദ്യത്തെ ആവശ്യം. വള്ളക്കടവ് മുല്ലപെരിയാർ റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്താൻ കേരളത്തിന് നിർദേശം നൽകണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു.
ഡാമിന് സമീപത്ത് മഴ അക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നാണ് മൂന്നാമത്തെ ആവശ്യം. സുപ്രീം കോടതി ഈ ആവശ്യങ്ങളിൽ എന്ത് തീരുമാനമെടുക്കുമെന്നത് കേരളത്തിനും നിർണായകമാണ്