രാത്രികാല സന്ദര്‍ശനത്തിന് താജ്മഹല്‍ ഇന്ന് തുറക്കും

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം രാത്രി സന്ദര്‍ശകര്‍ക്കായി വീണ്ടും താജ്മഹല്‍ തുറന്നുകൊടുക്കുന്നു. ഇന്നുമുതല്‍ താജിന്റെ രാത്രികാല ഭംഗി ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി. ഒന്നാം കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പതിനേഴിനാണ് താജ്മഹലിലേക്ക് രാത്രി സന്ദര്‍ശകരെ വിലക്കിയത്. ഒരു വര്‍ഷത്തിന് ശേഷമാണ് താജ്മഹലിലേക്ക് വീണ്ടും രാത്രി സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. മൂന്നു സ്ലോട്ടുകളിലായാണ് സന്ദര്‍ശകരെ കടത്തി വിടുക.

Read More

വയനാട്ടിലെ നാല് തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ഡൗൺ

കൽപ്പറ്റ:ജില്ലയിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഇന്ന് (ജൂലൈ 29) രാത്രി 12 മണി മുതല്‍ ആഗസ്റ്റ് 5 ന് രാവിലെ 6 മണി വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ യാതൊരുവിധ യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവില്‍ വ്യക്തമാക്കി. മെഡിക്കല്‍ അത്യാവശ്യങ്ങള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അത്യാവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം എന്നിവ മാത്രമാണ്…

Read More

പാലക്കാട് പന്നിക്കെണിയിൽ നിന്ന് 69കാരിക്ക് ഷോക്കേറ്റ് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ

പാലക്കാട് വാണിയംകുളത്ത് വൈദ്യുതി മോഷ്ടിച്ച് വീടിനോട് ചേർന്ന് പന്നിക്കെണി സ്ഥാപിച്ചതിൽ നിന്നും 69കാരിക്ക് ഷോക്കേറ്റ് പരുക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. 45 വയസ്സുള്ള പ്രേംകുമാറിനെയാണ് ഷോർണൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രേംകുമാറായിരുന്നു പന്നിക്കെണി സ്ഥാപിച്ചത്. ശനിയാഴ്ച രാവിലെ 7 മണിയോടെ വീടിനോട് ചേർന്നുള്ള പറമ്പിൽ പന്നിക്കെണിയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു 69 കാരിയായ മാലതി. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി ഷീബ ഷോക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മാലതിയെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് വൈദ്യുത കമ്പിയിൽ നിന്ന് തീപാറുന്നത് കണ്ടു….

Read More

പക്ഷിപ്പനിയെ കുറിച്ചറിയാം

കേരളമുൾപ്പടെ പല സംസ്ഥാനങ്ങളും പക്ഷിപ്പനിയുടെ ആശങ്കയിലാണ്. കേരളത്തിലെ രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇതിനെ സംസ്ഥാന ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിന് പുറമേ ഹിമാചൽ പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാനയിൽ കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ ഒരു ലക്ഷത്തോളം കോഴികൾ അസാധാരണമായി ചത്തൊടുങ്ങിയതായി റിപ്പോർട്ടുണ്ട്. ഇൻഫ്ലുവൻസ ടൈപ്പ് എ എന്ന വൈറസാണ് ഏവിയൻ ഇൻഫ്ലുവൻസ എന്ന പേരിലും അറിയപ്പെടുന്ന പക്ഷിപ്പനിക്ക് കാരണം. മറ്റ് വൈറസുകളെ അപേക്ഷിച്ച് വളരെ പെട്ടന്ന് രോഗവ്യാപനം നടത്താൻ ഇൻഫ്ലുവൻസ വൈറസിനാകും. കോഴി,…

Read More

കൃനാൽ പാണ്ഡ്യയുമായി അടുത്തിടപഴകിയെ എട്ട് താരങ്ങൾക്കും കൊവിഡില്ല; ഇന്ത്യൻ ക്യാമ്പിൽ ആശ്വാസം

കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ താരം കൃനാൽ പാണ്ഡ്യയുമായി അടുത്തിടപഴകിയ എട്ട് ഇന്ത്യൻ താരങ്ങളുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. എങ്കിലും ഈ എട്ട് പേരും ഇന്ന് നടക്കുന്ന രണ്ടാം ടി20യിൽ കളിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച രാവിലെ കളിക്കാരെ വീണ്ടും ആർടിപിസിആർ പരിശോധനക്ക് വിധേയരാക്കും ബുധനാഴ്ച രാവിലെ നടക്കുന്ന പരിശോധനക്ക് ശേഷം മാത്രമേ ലങ്കൻ കളിക്കാരുടെ കാര്യത്തെ കുറിച്ച് പറയാനാകൂവെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കൃനാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് താരവുമായി…

Read More

24 മണിക്കൂറിനിടെ 29,398 പേർക്ക് കൂടി കൊവിഡ്; 414 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,398 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 97,96,770 ആയി ഉയർന്നു 414 പേർ കഴിഞ്ഞ ദിവസം മരിച്ചു. രാജ്യത്തെ മൊത്തം കൊവിഡ് മരണം 1,42,186 ആയി. 37,528 പേർ രോഗമുക്തി നേടി. ഇതിനോടകം രോഗമുക്തി നേടിയത് 92,90,834 പേരാണ്. 3,63,749 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 15,07,59,726 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇന്നലെ മാത്രം 9,22,959 സാമ്പിളുകൾ…

Read More

ചിമ്മിണി ഡാമിലെ അപകട മരണം; കെഎസ്ഇബിക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ

തൃശൂർ ചിമ്മിണി ഡാമിൽ വൈദ്യുതി ലൈനിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ വ്യാപക പ്രതിഷേധം. എച്ചിപ്പാറ സ്വദേശി ചക്കുങ്ങൽ വീട്ടിൽ ഖാദറാണ് ഇന്നലെ അപകടത്തിൽ മരിച്ചത്. കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥയാണ് ഖാദറിന്റെ മരണത്തിന് കാരണമെന്ന് നാട്ടുകാരും കുടുംബവും ആരോപിക്കുന്നു. രണ്ട് ദിവസമായി വൈദ്യുതി കമ്പിയിൽ വീണുകിടന്ന മരം മുറിച്ചുമാറ്റാൻ കെഎസ്ഇബി തയ്യാറായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതേത്തുടർന്ന് വനംവകുപ്പ് ഖാദറിനെ വിളിച്ച് മരം മുറിക്കാൻ ഏർപ്പാടാക്കുകയായിരുന്നു. മരം മുറിക്കുന്നതിന് മുൻപ് വൈദ്യുതി…

Read More

തിരൂരില്‍ രണ്ടരവയസുകാരന്‍ കാറിടിച്ച് മരിച്ചു

തിരൂര്‍: ആതവനാട് മാട്ടുമ്മലില്‍ രണ്ടര വയസുകാരന്‍ പിതാവിന്റെ കണ്‍മുന്നില്‍ കാറിടിച്ച് മരിച്ചു. വെട്ടിക്കാട്ട് അലിബാവയുടെയും നസീറയുടെയും മകന്‍ മുഫസിലാണ് മരിച്ചത്. വ്യഴാഴ്ച രാവിലെ എട്ടരയോടെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നില്‍ക്കുകയായിരുന്ന കുട്ടി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഉടന്‍തന്നെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് മുസ്തകിം, മുഹമ്മദ് മുസ്സദിഖ് എന്നിവര്‍ സഹോദരങ്ങളാണ്.

Read More

യാതൊരു പ്രശ്‌നവുമില്ല; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കോഹ്ലി കളിക്കുമെന്ന് ഗാംഗുലി

  ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്ലി കളിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. രോഹിതിന്റെ ക്യാപ്റ്റൻസിയിൽ കളിക്കുന്നതിൽ കോഹ്ലിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഗാംഗുലി പറഞ്ഞു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനായി കോഹ്ലി ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഇന്നലെ വാർത്തകൾ വന്നിരുന്നു. കോഹ്ലിയെ ഏകദിന ടീമിന്റെ നായക സ്ഥാനത്ത് നിന്ന് നീക്കിയ ശേഷമുള്ള ആദ്യ പരമ്പരയാണിത്. എന്നാൽ വാർത്തകൾ നിഷേധിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് ഇന്ന് ഉച്ചയ്ക്ക്  കോഹ്ലിയും ദ്രാവിഡും മാധ്യമങ്ങളെ കാണുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായാണ് വാർത്താ…

Read More

ചികിത്സക്കിടയിൽ മരിച്ച രോഗിയുടെ മൃതദേഹം 15 മണിക്കൂർ വാർഡിൽ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

  തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സക്കിടയിൽ മരിച്ച 52 കാരന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാതെ 15 മണിക്കൂർ വാർഡിൽ കിടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ഇക്കഴിഞ്ഞ 12 നാണ് രോഗി മരിച്ചത്. സൈക്യാട്രി, ഓർത്തോ വിഭാഗത്തിലെ ഡോക്ടർമാരാണ് വാർഡിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു….

Read More