പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ മാറ്റാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി ഹൈക്കോടതി

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ മാറ്റാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി ഹൈക്കോടതി. ഭൂസംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാനാണ് കലക്ടർമാർക്ക് നിർദേശം നൽകിയത്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ എടുത്ത നടപടികൾ അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചു

അനധികൃത കൊടിമരങ്ങൾ നിയമവിരുദ്ധമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എല്ലാ പാർട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ച് വരികയാണ്. മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കുമെന്നും സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചു

നിയമം തെറ്റിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു. അനധികൃത കൊടിമരങ്ങളുടെ കാര്യത്തിൽ നയം രൂപീകരിക്കാൻ മൂന്ന് മാസത്തെ സമയം സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഇത്രയും സമയം നൽകാനാകില്ലെന്ന് പറഞ്ഞ് ജില്ലാ കലക്ടർമാർക്ക് ഇവ നീക്കം ചെയ്യാൻ ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.