സിൽവർ ലൈൻ സർവേയുടെ ഉദ്ദേശ്യം മനസ്സിലാകുന്നില്ലെന്ന് ഹൈക്കോടതി

സിൽവർ ലൈൻ പദ്ധതി സർവേക്കെതിരെ ഹൈക്കോടതി. സർവേയുടെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല. ഡിപിആറിൽ ശരിയായ സർവേ നടത്തിയെങ്കിൽ ഇപ്പോഴത്തെ സർവേ എന്തിനാണെന്ന് കോടതി ചോദിച്ചു. അതേസമയം സമാനമായ ഹർജിയിൽ ഡിവിഷൻ ബഞ്ചിൽ വിധി വരാനുണ്ടെന്നും എതിർസത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്നും സർക്കാർ പറഞ്ഞു. സർവേ നടപടികൾ നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് താത്കാലികമായി തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി പരിഗണനക്ക് എത്തിയപ്പോഴാണ് സർക്കാരിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്ന ചില ചോദ്യങ്ങൾ ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ…

Read More

കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ് . എസ്എഫ്ഐ കലാലയങ്ങളിൽ നടപ്പാക്കുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് എഐഎസ്എഫ് ബന്ദ്. കേരള സർവകലാശാലകൾക്ക് കീഴിലുള്ള ക്യാമ്പസുകളിൽ ഒന്നാംവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പസുകൾക്ക് മുന്നിൽ എഐഎസ്എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബോർഡുകളും ചുവരെഴുത്തുകളും വ്യാപകമായി നശിപ്പിക്കുന്ന നിലപാടാണ് എസ്എഫ്ഐ സ്വീകരിക്കുന്നതെന്ന് എഐഎസ്എഫ് ചൂണ്ടികാണിച്ചു. ജില്ലയിലെ പല കോളജുകളിലും എഐഎസ്എഫിന് നേരെ എസ്എഫ്‌ഐ ആക്രമണമുണ്ടായെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ ആരോപിച്ചു കൊല്ലത്ത് ടികെഎം കോളജിൽ എഐഎസ്എഫ്…

Read More

ഉത്ര വധക്കേസ്: ജീവപര്യന്തം ശിക്ഷക്കെതിരെ സൂരജ് ഹൈക്കോടതിയെ സമീപിച്ചു

  അഞ്ചൽ ഉത്ര കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെ സൂരജ് ഹൈക്കോടതിയെ സമീപിച്ചു. മാപ്പുസാക്ഷിയുടെ മൊഴി വസ്തുതാപരമല്ലെന്ന് സൂരജ് വാദിക്കുന്നു. വിദഗ്ധസമിതിയുടെ പേരിൽ ഹാജരാക്കിയ തെളിവുകൾ ആധികാരികമല്ല. പാമ്പുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തന്റെ ഫോണിൽ നിന്ന് വീണ്ടെടുത്തിട്ടില്ലെന്നും സൂരജ് പറയുന്നു അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്. ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതിന്…

Read More

സംസ്ഥാനങ്ങൾ കൂട്ടത്തോടെ എതിർത്തു; ഇന്ധനവില ജി.എസ്.ടി പരിധിയിൽ ഉടൻ ഉൾപ്പെടുത്തില്ല

  പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉടൻ തീരുമാനമില്ല. സംസ്ഥാനങ്ങൾ കൂട്ടത്തോടെ എതിർത്തതോടെ വിഷയം പിന്നീട് ചർച്ചചെയ്യാനായി മാറ്റിവെച്ചു. വെള്ളിയാഴ്ച ചേർന്ന ജിഎസ്ടി കൗൺസിൽ യോ​ഗം ഈ വിഷയം ച‍ർച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും കൂടി ഒന്നിച്ച് എതിർക്കുകയായിരുന്നു.കേന്ദ്രത്തിന്റെ നീക്കം ജി.എസ്.ടി കൗൺസിലിന്റെ രൂപികരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് എതിർപ്പ് അറിയിച്ചത്. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് കേരളവും മഹാരാഷ്ട്രയും…

Read More

വിമാനം പാലത്തിനടിയിൽ കുടുങ്ങി; സംഭവിച്ചത് എന്തെന്ന് അറിയില്ല: എയർ ഇന്ത്യ

  ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം നടപ്പാലത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ. ദില്ലി വിമാനത്താവളത്തിന് പുറത്ത് ദില്ലി – ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിന്റെ അടിയിലാണ് വിമാനം കുടുങ്ങിയത്. സംഭവത്തിന്റെ വീഡിയോ വൈറലായി. പാലത്തിനടിയിൽ വിമാനം കുടുങ്ങിക്കിടക്കുന്നതും സമീപത്തെ റോഡിൽ കൂടി വാഹനങ്ങൾ പോകുന്നതും വീഡിയോയിൽ കാണാം. വിമാനത്തിന്റെ മുൻഭാഗം മുതൽ പാതിയോളം ഭാഗം പാലം കടന്നുപോയിട്ടുള്ളതായാണ് ദൃശ്യത്തിൽ വ്യക്തമാകുന്നത്. വിമാനം മോഷ്ടിക്കപ്പെട്ടതാണോയെന്ന് സംശയം ഉയർന്നപ്പോഴാണ് എയർ ഇന്ത്യയുടെ വിശദീകരണവുമായി രംഗത്തെത്തിയത്. എയർ ഇന്ത്യ വിറ്റൊഴിച്ച പഴയൊരു വിമാനമാണ്…

Read More

അണ്ണനോട് കാവിലെ പാട്ടുമത്സരത്തിൽ കാണാന്ന് പറ; അർജന്റീനക്കൊപ്പം സന്തോഷവാനായി മണിയാശാൻ

  കോപ അമേരിക്ക കിരീടം അർജന്റീന സ്വന്തമാക്കിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് മുൻമന്ത്രി എം എം മണി. ഫേസ്ബുക്കിലൂടെയാണ് അർജന്റീനയുടെ കടുത്ത ആരാധകൻ കൂടിയായ മണിയാശാന്റെ പ്രതികരണം. അണ്ണനോട് കാവിലെ പാട്ട് മത്സരത്തിൽ കാണാന്ന് ആശാൻ പറഞ്ഞൂന്ന് പറ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ബ്രസീൽ ആരാധകരായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരോട് മണിയാശാൻ സമൂഹ മാധ്യമങ്ങളിൽ നിരന്തരം കലഹിച്ചിരുന്നു. അർജന്റീന ജയിച്ചതിന് പിന്നാലെയുള്ള പ്രതികരണം ഇവർക്കുള്ള ട്രോളാണെന്നാണ് കരുതുന്നത്….

Read More

വേങ്ങൂർ പഞ്ചായത്തംഗത്തെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം വേങ്ങൂർ പഞ്ചായത്ത് അംഗത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പതിനൊന്നാം വാർഡ് അംഗമായ സജി പി(55)യെയാണ് മരിച്ച നിലയിൽ കണ്ടത്. വീട്ടിനുള്ളിലാണ് സജിയെ തൂങ്ങിയ നിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. എൽ ഡി എഫ് സ്ഥാനാർഥിയായാണ് സജി മത്സരിച്ച് ജയിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കീം പരീക്ഷ; കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല,നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റി: മുഖ്യമന്ത്രി

തിരുവനന്തപുരത്തെ കീം പരീക്ഷാ കേന്ദ്രങ്ങളിലൊന്നായ സെന്റ് മേരീസ് പട്ടം സ്കൂളിൾ വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ടോ എന്ന് പരിശോധിച്ച് ആവശ്യമായ നടപടി എടുക്കാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ നേരത്തെ തന്നെ അവിടെ ഏർപ്പെടുത്തേണ്ടതായിരുന്നു അതിലാണ് വീഴ്ച പറ്റിയത്, അതിൽ കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു എൻട്രൻസ് പരീക്ഷ എഴുതാൻ പട്ടം സെന്റ് മേരീസ് സ്കൂളിൽ വന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു,…

Read More

ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയും 10, 12 ക്ലാസുകളും നവംബർ ഒന്ന് മുതൽ ആരംഭിക്കും

  സംസ്ഥാനത്ത് നവംബർ ഒന്നാം തീയതി മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയും 10 12 ക്ലാസുകളും നവംബർ ഒന്ന് മുതൽ ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി നവംബർ 15 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കും. സ്‌കൂളുകളിൽ മാസ്‌കുകൾ കരുതണം. കുട്ടികൾക്കായി പ്രത്യേക മാസ്‌കുകൾ തയ്യാറാക്കും. സ്‌കൂളുകൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണം. കുട്ടികളെ വാഹനങ്ങളിൽ സ്‌കൂളുകളിൽ എത്തിക്കാൻ സജ്ജീകരണം ഒരുക്കണം.

Read More

തടാകത്തില്‍ കാണാതായ അമേരിക്കന്‍ നടി നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി

അമേരിക്കന്‍ നടിയും ഗായികയുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ജൂലൈ 9നാണ് റിവേരയെ തടാകത്തില്‍ കാണാതായത്. മകനുമൊന്നിച്ചുള്ള ബോട്ട് യാത്രക്കിടെ ഇവരെ കാണാതാകുകയായിരുന്നു. അന്വേഷണത്തില്‍ നയാ റിവേരയുടെ നാല് വയസ്സുകാരന്‍ മകനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ച നിലയില്‍ ബോട്ടില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിന് തൊട്ടുമുമ്പ് മകനൊത്തുള്ള ചിത്രം ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പിരു തടാകത്തില്‍ റിവേര ഒരു ബുധനാഴ്ച ബോട്ട് വാടകക്കെടുത്തിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് നാല് ദിവസമായി തടാകത്തില്‍ തെരച്ചില്‍ നടത്തിയത്.

Read More