Headlines

‘ബിന്ദുവിന്റേത് മനഃപൂർവമല്ലാത്ത നരഹത്യ; യൂത്ത് കോൺഗ്രസ് നടത്തുന്നത് ജനകീയ പ്രതിഷേധം’; സണ്ണി ജോസഫ്

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ, ബോധപൂർവം ചെയ്യേണ്ട കാര്യങ്ങൾ തക്കസമയത്ത് ചെയ്തില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബിന്ദുവിന്റേത് മനഃപൂർവമല്ലാത്ത നരഹത്യയാണ്. വിഷയത്തിൽ യൂത്ത് കോൺഗ്രസ് നടത്തുന്നത് ജനകീയ പ്രതിഷേധമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

അമ്മയെ കാണാനില്ല എന്ന് മകൾ പറഞ്ഞിട്ടും മന്ത്രിമാർ ന്യായീകരിക്കാൻ ശ്രമിച്ചു. ഇത് രക്ഷാപ്രവർത്തനതെ ബാധിച്ചു. നേരത്തെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. പരാതി പറഞ്ഞ ഡോക്ടറോട് മുഖ്യമന്ത്രി ഭീഷണിയുടെ ഭാഷയിലാണ് സംസാരിച്ചത്. വനംമന്ത്രി പറഞ്ഞ വിഡ്ഢിത്തം കോൺഗ്രസ് പറയില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു. പൂട്ടിയിട്ടിരിക്കുന്ന സ്ഥലമായിനാൽ, ആരും അവിടെയില്ലെന്ന് മന്ത്രിമാർ പറഞ്ഞതിനാലാണ് രക്ഷാപ്രവർത്തനം വൈകിയതെന്ന് വിഡി സതീസൻ പറഞ്ഞു. അതേസമയം അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് നാലുദിവസത്തിനുള്ളിൽ സമർപ്പിക്കും. കെട്ടിടത്തിന് ബലക്ഷേമുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്നാണ് വിവരം.