ഭീകരാക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ബാരാമുള്ളയിൽ രണ്ട് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. രാവിലെ സിആർപിഎഫ് സംഘത്തിന് നേർക്കുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സേനാംഗങ്ങൾ വീരമൃത്യു വരിച്ചിരുന്നു. ബാരാമുള്ള ക്രേരി മേഖലയിലാണ് ആക്രമണം നടന്നത് രണ്ട് സി ആർ പി എഫ് ജവാൻമാരും ഒരു പോലീസുദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഒരാൾ കൂടി മേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ് രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. സിആർപിഎഫ്-കാശ്മീർ പോലീസ് സംയുക്ത സംഘത്തിന് നേർക്കാണ്…

Read More

ഇളവുകൾ നൽകിയത് വ്യാപാരികൾ ചോദിച്ചിട്ട്; കുറ്റം പെരുന്നാളിന്: ലോക്ക്ഡൗൺ ഇളവുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ഇളവുകൾ പ്രഖ്യാപിച്ച സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് സോഷ്യൽ മീഡിയ. ഒമാനിലെയും കേരളത്തിലെയും അവസ്ഥകൾ താരതമ്യം ചെയ്താണ് ട്രോളുകളും വിമർശനങ്ങളും ഉയരുന്നത്. ഒമാനിൽ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, കേരളത്തിൽ ടി.പി.ആർ പത്തിൽ താഴാതെ നിൽക്കുമ്പോഴും ഞായർ അടക്കമുള്ള മൂന്ന് ദിവസം അടുപ്പിച്ച് ബക്രീദ് പ്രമാണിച്ച് എല്ലാ കടകൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാർ നിലപാടിനെതിരെയാണ് വിമർശനം ഉയരുന്നത്. ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസമാണ്…

Read More

ഗൾഫിൽ ബലിപെരുന്നാൾ ജൂലൈ 20ന്

  ദുബായ്: ദുൽ ഹജ് മാസം ഒന്ന് ഇന്ന് (ഞായറാഴ്ച) ആയതിനാൽ, ഗൾഫിൽ ബലിപെരുന്നാൾ ഈ മാസം (ജൂലൈ) 20നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 19നാണ് അറഫാ ദിനം. സൗദി സുപ്രീം കോടതിയും ഒമാനും പെരുന്നാൾ 20നാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുബായ് മതകാര്യ വകുപ്പ് ട്വിറ്ററിലൂടെ ഇതുറപ്പിച്ചു.

Read More

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും; മകളുടെ സംസ്‌കാരം ദുബായില്‍; ചര്‍ച്ചയില്‍ തീരുമാനം

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ദുബായില്‍ സംസ്‌കരിക്കും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയില്‍ ആണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യത്തിലുണ്ടായ അനിശ്ചിതത്വങ്ങള്‍ ആണ് ഇതോടെ അവസാനിച്ചത്. കുഞ്ഞിന്റെ മൃതദേഹം ദുബായില്‍ തന്നെ സംസ്‌കരിക്കണമെന്നായിരുന്നു വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്റെ ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടു. ഇന്ന് ഉച്ച മുതല്‍ കോണ്‍സുലേറ്റില്‍ വിപഞ്ചികയുടെ മാതാവ് ശൈലജയും നിതീഷിന്റെ ബന്ധുക്കളുമായി ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു….

Read More

തൊടുപുഴയില്‍ സ്കൂളിലേക്ക് പോയ രണ്ട് കുട്ടികളെ കാണാതായി

തൊടുപുഴയില്‍ സ്കൂളിലേക്ക് പോയ രണ്ട് കുട്ടികളെ കാണാതായി. തൊമ്മൻകുത്ത് സ്വദേശികളായ ആദിദേവ്, പ്രണവ് എന്നിവരെ ആണ് കാണാതായത്. കരിമണ്ണൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളെയും അധ്യാപകരെയും ഭയന്നാണ് നാടുവിടുന്നതന്നുള്ള വാട്സ്ആപ്പ് സന്ദേശവും പുറത്ത് വന്നു. ഇവരെ ഇന്നലെ മുതലാണ് കാണാതായത്. രണ്ട് പേർക്കും 14 വയസാണ് പ്രായം. സ്കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ ആനയെ കാണാന്‍ പോയതായും തിരിച്ച് സ്കൂളിലെത്തിയാല്‍ വൈകിയതിനു അധ്യാപകരും മാതാപിതാക്കളും വഴക്കു പറയുമെന്ന് ഭയപ്പെടുകയും ചെയ്തതായി വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു….

Read More

പ്ലസ് വൺ പരീക്ഷ ഓഫ് ലൈനായി നടത്താം; സുപ്രീം കോടതിയുടെ അനുമതി

  സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓഫ് ലൈനായി നടത്താൻ സുപ്രീം കോടതിയുടെ അനുമതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താമെന്ന സർക്കാരിന്റെ ഉറപ്പ് മുഖവിലക്കെടുത്താണ് കോടതിയുടെ ഉത്തരവ്. രാജ്യത്ത് മൂന്നാം തരംഗത്തിന്റെ സാധ്യത ഉടനില്ലെന്നും കോടതി വ്യക്തമാക്കി ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. നീറ്റ് പരീക്ഷയും സാങ്കേതിക സർവകലാശാലയും ഓഫ് ലൈനായി പരീക്ഷ നടത്തിയതും ഒരു ലക്ഷത്തോളം പേർ പരീക്ഷ എഴുതിയതും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സർക്കാർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ…

Read More

പാലക്കാട് വടക്കഞ്ചേരിയിൽ കുടുംബവഴക്കിനിടെ യുവാവ് കൊല്ലപ്പെട്ടു; ഭാര്യയുടെ ബന്ധു കസ്റ്റഡിയിൽ

  പാലക്കാട് വടക്കഞ്ചേരി തച്ചനടിയിൽ യുവാവ് കുടുംബവഴക്കിനിടെ കൊല്ലപ്പെട്ടു. നാൽപതുകാരനായ അബ്ബാസാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് ആനമല സ്വദേശിയാണ് അബ്ബാസ്. അബ്ബാസ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെയും മദ്യപിച്ച് വന്ന് ഭാര്യ അടക്കമുള്ള സ്ത്രീകളെ ഇയാൾ മർദിച്ചു. അക്രമാസക്തനായി ഗ്യാസ് സിലിണ്ടർ എടുത്ത് എറിയുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കുന്നതിനിടെ അബ്ബാസിന്റെ തലയ്ക്ക് അടിയേൽക്കുകയും മരിക്കുകയുമായിരുന്നു തലയ്ക്ക് പരുക്കേറ്റ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More

Driver To The Cleaning Company

Everyone is welcome… Apply only after reading all about today’s job vacancies Vacancies from social media and company job vacancies are published on all our websites In some job vacancies the link to apply or the number to call or the email will be given below the post JOIN OUR WHATSAPP JOB GROUP   Beware…

Read More

സുശീൽ കുമാറിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്

ഗുസ്തിതാരം സാഗർ റാണയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പിക് ഗുസ്തി മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഡൽഹി പോലീസ്. സുശീൽ കുമാറിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. സാഗർ റാണക്കൊപ്പം മർദനമേറ്റ സോനു മഹൽ ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് സന്ദീപ് കാലയുടെ അടുത്ത ബന്ധുവാണ്. സോനുവിനെ മർദിക്കുന്നതിന് സുശീലിന് കൊടുംകുറ്റവാളിയായ നീരജ് ബവാനയുടെ സംഘത്തിന്റെ പിന്തുണയുണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച കാർ ബവാനയുടെ ബന്ധുവിന്റേതാണെന്നും പോലീസ് സ്ഥിരീകരിച്ചു ബവാനയെ കുറിച്ച് വിവരം…

Read More