പാലക്കാട് വടക്കഞ്ചേരി തച്ചനടിയിൽ യുവാവ് കുടുംബവഴക്കിനിടെ കൊല്ലപ്പെട്ടു. നാൽപതുകാരനായ അബ്ബാസാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് ആനമല സ്വദേശിയാണ് അബ്ബാസ്.
അബ്ബാസ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെയും മദ്യപിച്ച് വന്ന് ഭാര്യ അടക്കമുള്ള സ്ത്രീകളെ ഇയാൾ മർദിച്ചു. അക്രമാസക്തനായി ഗ്യാസ് സിലിണ്ടർ എടുത്ത് എറിയുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കുന്നതിനിടെ അബ്ബാസിന്റെ തലയ്ക്ക് അടിയേൽക്കുകയും മരിക്കുകയുമായിരുന്നു
തലയ്ക്ക് പരുക്കേറ്റ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ ഭാര്യാ ബന്ധു മുഹമ്മദ് ഷാഹിറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.