ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി

 

ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രാവിലെ ഒമ്പത് മണിയോടെയാണ് ദിലീപ് എത്തിയത്. മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ ദിലീപിനെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്യാനാണ് കോടതി നിർദേശിച്ചത്

രാവിലെ 9 മണി മുതൽ രാത്രി എട്ട് മണി വരെ ചോദ്യം ചെയ്യാൻ ഇതിലൂടെ ലഭിച്ച വിവരങ്ങളും തെളിവുകളും പ്രോസിക്യൂഷൻ മുദ്ര വെച്ച കവറിൽ വ്യാഴാഴ്ച ഹൈക്കോടതിയിൽ നൽകണമെന്നും ജസ്റ്റിസ് പി ഗോപിനാഥ് ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചിട്ടുണ്ട്

ഈമാസം 27 വരെ പ്രതികളുടെ അറസ്റ്റും കോടതി തടഞ്ഞിട്ടുണ്ട്. എല്ലാത്തരത്തിലും പ്രതികൾ അന്വേഷണവുമായി സഹകരിക്കണം. എന്തെങ്കിലും തടസ്സമുണ്ടാക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.