സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎക്ക് കൊവിഡ്

 

സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുന്നല്ലി എംഎൽഎക്ക് കൊവിഡ്. ഇന്നലെ സമാപിച്ച സമ്മേളനത്തിൽ എംഎൽഎ പങ്കെടുത്തിരുന്നു. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് മുരളി പെരുന്നെല്ലി.

സമ്മേളനത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചത് മുരളിയായിരുന്നു. കൂടാതെ സമ്മേളനം നിയന്ത്രിച്ചിരുന്ന പ്രസീഡിയം കമ്മിറ്റി അംഗവുമായിരുന്നു. സിപിഎം സമ്മേളനങ്ങളിൽ കൊവിഡ് വ്യാപനമുണ്ടാകുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് മുരളി പെരുന്നെല്ലിക്കും കൊവിഡ് സ്ഥിരീകരിച്ചത്.