Headlines

മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ. ഗോള്‍ഡന്‍ വിസ

ദുബായ്: മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ. ഗോള്‍ഡന്‍ വിസ നല്‍കി. 10 വര്‍ഷ കാലാവധിയുള്ളതാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ. ഇരുവരും അടുത്ത ദിവസങ്ങളിലായി ദുബായിലെത്തി വിസ സ്വീകരിക്കും. വിവിധമേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവർക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കിട്ടുന്നത്.

Read More

കുടുംബത്തിൻ്റെ പിന്തുണയില്ലാത്ത 500 വയോധികർക്ക് ആശ്രയമൊരുക്കാൻ സോനു സൂദ്

കുടുംബത്തിൻ്റെ സംരക്ഷണമില്ലാത്ത 500 മുതിർന്ന വയോധികർക്ക് താമസം, പരിചരണം, ചികിത്സ എന്നിവ ഉറപ്പാക്കി ഒരു വൃദ്ധസദനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് നടനും സാമൂഹിക പ്രവർത്തകനുമായ സോനു സൂദ്. തൻ്റെ 52-ാം ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഈ പുതിയ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. വൃദ്ധസദനം വഴി, ആശ്രയമില്ലാത്തവർക്ക് സുരക്ഷിതവും മാന്യവുമായ ഒരന്തരീക്ഷം ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. താമസസൗകര്യത്തിനു പുറമെ, വൈദ്യസഹായം, പോഷകസമൃദ്ധമായ ഭക്ഷണം, വൈകാരിക പിന്തുണ എന്നിവയും ഇവിടെ ഉറപ്പാക്കും. കോവിഡ് മഹാമാരിയുടെ സമയത്ത് കുടിയേറ്റ തൊഴിലാളികളെ സഹായിച്ചുകൊണ്ട് ശ്രദ്ധ നേടിയ…

Read More

മാധ്യമവിചാരണ അവസാനിപ്പിക്കണമെന്ന ദിലീപിന്റെ ഹർജി; ഹൈക്കോടതി ഡിജിപിയോട് റിപ്പോർട്ട് തേടി

  നടിയെ ആക്രമിച്ച കേസിൽ മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിജിപിയോട് റിപ്പോർട്ട് തേടി. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി എന്നാൽ നിസാര കാര്യങ്ങളാണ് ദിലീപ് ഉന്നയിക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മാധ്യമ റിപ്പോർട്ടുകളെ കുറിച്ച് പരാതിയുണ്ടെങ്കിൽ വിചാരണ കോടതിയെയാണ് ആദ്യം സമീപിക്കേണ്ടതെന്നും പ്രോസിക്യൂഷൻ പറഞ്ഞു കേസിന്റെ വിചാരണയുടെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളിൽ വരുന്നുവെന്നും ഇത് വിലക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. മാധ്യമ വിചാരണക്ക് വഴിയൊരുക്കുംവിധം കേസിന്റെ വിവരങ്ങൾ…

Read More

ഗ്ലൂക്കോസ് കുപ്പിയിലെ സൂചി കണ്ണില്‍ വീണ് കാഴ്ച്ച നഷ്ടപ്പെട്ടു

കാസര്‍ഗോഡ്: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ആളുടെ കണ്ണിലേക്ക് ഗ്ലൂക്കോസ് കുപ്പിയിലെ സൂചി തെറിച്ചു വീണ് കാഴ്ച്ച നഷ്ടമായെന്ന് പരാതി. കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന യുവാവിനാണ് അപകടം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പടുപ്പ് പുളിങ്കാല സ്വദേശി പി.ഡി. ബിനോയി(42)യുടെ ഇടതു കണ്ണിലേക്കാണ് സൂചി തെറിച്ചു വീണത്. കഴിഞ്ഞ ജൂണ്‍ 11നായിരുന്നു ബിനോയിയെ ആശുപത്രിയില്‍ പ്രവേശിച്ചത്. കട്ടിലിനോടു ചേര്‍ത്തു വച്ചിരുന്ന ഗ്ലൂക്കോസ് കുപ്പിയില്‍ നിന്നു ഇടതു കണ്ണിലേക്ക് സൂചി വീഴുകയായിരുന്നു. സൂചി കണ്ണില്‍…

Read More

ട്വിറ്ററിന് ഇന്ത്യയിലുണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്രം

  ട്വിറ്ററിന് ഇന്ത്യയിലുണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ. പുതിയ ഐടി ചട്ടം പാലിക്കാതിരുന്നതിനെ തുടർന്നാണ് നടപടി. സാറ്റിയൂട്ടറി ഓഫീസർമാരെ നിയമിക്കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. ഇത് ട്വിറ്റർ അംഗീകരിച്ചിരുന്നില്ല ട്വിറ്ററിനെതിരെ യുപിയിൽ ഫയൽ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ജൂൺ അഞ്ചിന് ഗാസിയാബാദിൽ പ്രായമായ മുസ്ലീം വൃദ്ധൻ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ട്വിറ്ററിനെതിരെ പരാതി നൽകിയിരുന്നത്. ആറ് പേർ ചേർന്ന് ബലംപ്രയോഗിച്ച് തന്റെ താടി മുറിച്ചെന്നും വന്ദേമാതരം, ജയ് ശ്രീറാം മുദ്രാവാക്യം…

Read More

തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ കടുവ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ കടുവ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു.കഴിഞ്ഞ ദിവസമാണ് തൃശ്ശിലേരി അടിമാരി ഗോപിയുടെ ആടിനെ കടുവ കൊന്ന് തിന്നത്. കാട്ടിക്കുളം എടയൂര്‍ക്കുന്നില്‍ വളര്‍ത്തു നായയെയും,പുളിമൂടില്‍ പശുവിനെയും . തൃശ്ശിലേരിയില്‍ ആടിനെയും കടുവ ആക്രമിച്ച് കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് വന പാലകര്‍ പ്രദേശത്ത് സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രദേശത്ത് ഭീതി പരുത്തുന്ന കടുവയെ കൂട് വെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വനം വകുപ്പ് ഉദ്യേഗസ്ഥരുടെ…

Read More

ലോക് ഡൗൺ നിയന്ത്രണം ലംഘിച്ച് അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ പോലീസ് പിടികൂടി

  താമരശ്ശേരി: ലോക് ഡൗൻ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ താമരശ്ശേരി പോലീസ് പിടികൂടി.പിടികൂടിയ ഏതാനും ബൈക്കുകൾ പോലീസുകാർ ഓടിച്ചും, മറ്റുള്ളവ ലോറിയിൽ കയറ്റിയുമാണ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. പോലിസ് എത്തിയതറിഞ്ഞ് സ്ഥലം വിട്ടവരുടെ വാഹനങ്ങളാണ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഉടമകൾക്കെതിരെ ലോക് ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ,മാസ്ക് ധരിക്കാതിരിക്കൽ, കൂടാതെ വാഹനത്തിൻ്റെ രേഖകൾ പരിശോധിച്ച് മറ്റു വകുപ്പുകളും ചേർത്ത് കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു. താമരശ്ശേരി…

Read More

ഇറ്റലിയിൽ നിന്നും അമൃത്സറിലെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് കൊവിഡ്

  ഇറ്റലിയിൽ നിന്ന് പഞ്ചാബിലെ അമൃത്സറിലെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് കൊവിഡ്. വിമാനത്താവളത്തിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് യാത്രക്കാർ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. 179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർക്ക് ഒമിക്രോൺ ബാധയുണ്ടോയെന്ന് അറിയാൻ വിശദമായ പരിശോധന നടത്തും. രോഗബാധിതരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. അതേസമയം ഇറ്റലിയിൽ നിന്ന് പുറപ്പെടുമ്പോൾ നെഗറ്റീവായിരുന്നവർ അമൃത്സറിലെത്തിയപ്പോൾ പോസിറ്റീവായതിനെ മിക്ക യാത്രക്കാരും ചോദ്യം ചെയ്യുന്നുണ്ട്.  

Read More

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ തുടങ്ങും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ തുടങ്ങും. 5ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കി 10ന് ഉത്തരക്കടലാസുകൾ വിതരണം ചെയ്യും. 17 മുതലാണ് പൊതുപരീക്ഷ. 10ന് ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്ന 17 വരെ വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തേണ്ടതില്ല. കോവിഡ് ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തരുതെന്ന് നിർദേശിക്കുന്നത്. മാർച്ച്‌ 17 മുതൽ ഹയർ സെക്കൻഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എൽസിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക.

Read More

എക്‌സ്‌പോ 2020: ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ കമ്മീഷണര്‍ ജനറലുമാര്‍ സംസാരിക്കുന്നു

ലോകം അഭൂതപൂര്‍വ്വമായ ആരോഗ്യ പ്രതിസന്ധി നേരിടുമ്പോഴും ദുബൈ എക്‌സ്‌പോ 2020ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ‘മനസ്സുകളെ ബന്ധിപ്പിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു’ എന്ന പ്രമേയത്തിലുള്ള എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ നൂതനവും സൃഷ്ടിപരവുമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. ഈയവസരത്തില്‍ ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ കമ്മീഷണര്‍ ജനറലുമാരായ ശൈഖ മായ് ബിന്‍ത് മുഹമ്മദ് അല്‍ ഖലീഫ, പൗലോ ഗ്ലിസെന്റി, അഡ്രിയാന്‍ മാലിനോവ്‌സ്‌കി, യൂംഗ് ഓ വോന്‍ എന്നിവര്‍ സംസാരിക്കുന്നു. യുംഗ് ഓ വോന്‍: രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര…

Read More