ഇറ്റലിയിൽ നിന്നും അമൃത്സറിലെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് കൊവിഡ്

 

ഇറ്റലിയിൽ നിന്ന് പഞ്ചാബിലെ അമൃത്സറിലെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് കൊവിഡ്. വിമാനത്താവളത്തിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് യാത്രക്കാർ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. 179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

യാത്രക്കാർക്ക് ഒമിക്രോൺ ബാധയുണ്ടോയെന്ന് അറിയാൻ വിശദമായ പരിശോധന നടത്തും. രോഗബാധിതരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. അതേസമയം ഇറ്റലിയിൽ നിന്ന് പുറപ്പെടുമ്പോൾ നെഗറ്റീവായിരുന്നവർ അമൃത്സറിലെത്തിയപ്പോൾ പോസിറ്റീവായതിനെ മിക്ക യാത്രക്കാരും ചോദ്യം ചെയ്യുന്നുണ്ട്.