അവിശ്വസനീയം ഈ രക്ഷപ്പെടല്‍: വിമാനം തീഗോളം കണക്കെ കത്തുമ്പോള്‍ റോഡിലേക്ക് നടന്ന് വന്ന് വിശ്വാസ് കുമാര്‍; പുതിയ ദൃശ്യങ്ങള്‍

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ രക്ഷപ്പെടുന്ന അവിശ്വസനീയമായ പുതിയ വീഡിയോ ഇന്ന് പുറത്തുവന്നു. വിമാനം തീഗോളം കണക്കെ കത്തുമ്പോള്‍ റോഡിലേക്ക് നടന്നു വരുന്നതാണ് ദൃശ്യങ്ങള്‍. ഉഗ്ര സ്‌ഫോടനത്തോടെ പൊട്ടിത്തെറിച്ച് വിമാനം കത്തുമ്പോഴാണ് അതിലെയൊരു യാത്രക്കാരന്‍ ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ നിന്ന് പുറത്തേക്ക് നടന്നു വരുന്നത്. 11 A സീറ്റില്‍ ഉണ്ടായിരുന്ന വിശ്വാസ് കുമാര്‍ എന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്റെ രക്ഷപ്പെടല്‍ അവിശ്വസനീയമാണെന്ന് ഈ ദൃശ്യങ്ങള്‍ വീണ്ടും തെളിയിക്കുന്നു. അപകടത്തിന് പിന്നാലെ രക്ഷപ്പെട്ട്…

Read More

വയനാട് ‍ജില്ലയിൽ ഏറ്റവും കൂടുതല്‍ വോട്ടര്‍മാർ മാനന്തവാടി നിയോജക മണ്ഡലത്തിലെ കുറുക്കന്മൂലയിൽ; കുറവ് കുറിച്യാട്

വയനാട് ജില്ലയിൽ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മാനന്തവാടി നിയോജക മണ്ഡലത്തിലെ 78 മത്തെ ബൂത്തായ കുറുക്കന്മൂലയിലാണ്. ഇവിടെ 1021 പേരാണ് വോട്ടര്‍മാരായിട്ടുളളത്. 507 പുരുഷന്‍ന്മാരും 514 സ്ത്രീകളു മാണ് ഇവിടെ വോട്ടര്‍മാരായി ഉള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ബൂത്ത് 83 കുറിച്യാടാണ്. 29 പുരുഷന്‍ന്മാരും 29 സ്ത്രീകളുമാണ് ഇവിടെയുള്ളത്. ക്യാമറകണ്ണില്‍ 412 ബൂത്തുകള്‍ സജീവമായി കണ്‍ട്രേള്‍ റൂം നിയമസഭ തെരഞ്ഞെടുപ്പില്‍ സുരക്ഷിതമായ വോട്ടെടുപ്പ് ഉറപ്പാക്കുന്ന തിനായി ഇത്തവണ 412 പോളിംഗ് ബൂത്തുകളിലാണ്…

Read More

ബുറേവി കേരളത്തിലേക്കും; നെയ്യാറ്റിൻകര വഴി കടന്നു പോകുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും നേരിട്ട് പ്രവേശിക്കാൻ സാധ്യത. ചുഴലിക്കാറ്റിന്റേതായി പുറത്തുവന്ന ഏറ്റവും പുതിയ സഞ്ചാരപഥത്തിൽ കേരളവും ഉൾപ്പെടുന്നുണ്ട്. തിരുവനന്തപുരത്തെ നെയ്യാറ്റിൻകര വഴി ചുഴലിക്കാറ്റ് കടന്നു പോയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട വിവരം അതേസമയം നൂറ് കിലോമീറ്ററിൽ താഴെയാണ് ചുഴലിക്കാറ്റിന്റെ വേഗതയെന്നതിനാൽ അമിതമായ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും നിർദേസമുണ്ട്. ഇന്ന് ലങ്കൻ തീരം തൊടുന്ന ബുറേവി നാളെ തമിഴ്‌നാട് തീരത്ത് പ്രവേശിക്കും. കരയിലൂടെ കൂടുതൽ നീങ്ങുംതോറും കാറ്റിന്റെ വേഗത…

Read More

പി ജയരാജൻ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, മാധ്യമങ്ങൾ പക്ഷേ വക്രീകരിച്ച് ചിത്രീകരിച്ചു: മുഖ്യമന്ത്രി

വ്യക്തിപൂജ വിവാദത്തിൽ പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വസ്തുതയാണ്. പി ജയരാജന്റെ പിന്നാലെ മാധ്യമങ്ങൾ കൂടിയിരിക്കുകയാണ്. എന്നാൽ അതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ല ജയരാജൻ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതയാണ്. അതിലെന്താണ് തെറ്റുള്ളത്. എവിടെയെങ്കിലും പോകുമ്പോൾ ചെറിയ കുഞ്ഞുങ്ങൾ പോലും സ്‌നേഹം പ്രകടിപ്പിക്കുകയാണ്. അതൊക്കെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. പാട്ടെഴുതി എനിക്കൊരു വീട്ടമ്മ കൊണ്ടുതന്നിരുന്നു. കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. ജയരാജൻ പറഞ്ഞ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്…

Read More

അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയതായി ഗണേഷ് കുമാർ എംഎൽഎ

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രദീപ്കുമാറിനെ പേഴ്‌സൺ സ്റ്റാഫിൽ നിന്ന് പുറത്താക്കിയതായി കെ ബി ഗണേഷ്‌കുമാർ എംഎൽഎ. വിഷയത്തിൽ പരസ്യപ്രതികരണത്തിനില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു ഇന്നലെ പത്തനാപുരത്ത് നിന്നാണ് പ്രദീപ് കുമാറിനെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കാസർകോടേക്ക് കൊണ്ടുപോയി. പ്രദീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും   പ്രദീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. പിന്നാലെയാണ് അറസ്റ്റുണ്ടായത്.  

Read More

പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചിച്ച് കേന്ദ്ര മന്ത്രിസഭ; ആദരസൂചകമായി രണ്ടുമിനിറ്റ് മൗനം ആചരിച്ചു

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി രണ്ടുമിനിറ്റ് മൗനമാചരിച്ചു. തുടര്‍ന്ന് സഭ അനുശോചനപ്രമേയം പാസാക്കി. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കേന്ദ്രമന്ത്രിസഭ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. മികവുറ്റ പാര്‍ലമെന്ററിയനെയും സമുന്നതനായ നേതാവിനെയുമാണ് രാഷ്ട്രത്തിന് നഷ്ടമായത്. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായും കേന്ദ്ര വിദേശകാര്യം, പ്രതിരോധം, വാണിജ്യം, ധനകാര്യം എന്നീ വകുപ്പുകളില്‍ മന്ത്രിയായും സേവനമനുഷ്ടിച്ചിരുന്ന അദ്ദേഹം സമാനതകളില്ലാത്ത ഭരണപരിചയത്തിന്റെ ഉടമയായിരുന്നു. പ്രണബ് മുഖര്‍ജി രാജ്യത്തിന് നല്‍കിയ സേവനങ്ങളെ ആദരിക്കുകയും…

Read More

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

  സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച്ച മഴമുന്നറിയിപ്പുണ്ട്. മണിക്കൂറിൽ പരമാവധി 40 കിമി വരെ വേഗത്തിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത.പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി…

Read More

വയനാട് ജില്ലയില്‍ 41 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (15.03.22) 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167932 ആയി. 166628 പേര്‍ രോഗമുക്തരായി. നിലവില്‍ 325 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 315 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 938 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 28 പേര്‍ ഉള്‍പ്പെടെ ആകെ 325 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍…

Read More

ചാണക കുഴിയിൽ വീണ് വൃദ്ധൻ മരിച്ചു

  മേപ്പാടി:ചാണക കുഴിയിൽ വീണ് വൃദ്ധൻ മരിച്ചു.പുത്തുമല കാശ്മീർ കൈതക്കൽ അച്ചൂട്ടി (75)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ക്ഷീര കർഷകനാണ്. രാവിലെ തൊഴുത്തിൽ പോയ അച്ചൂട്ടിയെ ചാണകക്കുഴിയിൽ തലകുത്തനെ വീണു കിടക്കുന്നതാണ് കണ്ടത്.അസുഖബാധിതനായിരുന്നു അച്ചൂട്ടി. ഭാര്യ നേരത്തെ മരിച്ചിരുന്നു. മക്കൾ : അഭിലാഷ്, പ്രവീൺ, ഗോപാലൻ.    

Read More

ഗോൾവേട്ടയിൽ ചരിത്രം കുറിച്ച് റൊണാൾഡോ; ടോട്ടനത്തിനെതിരെ ഹാട്രിക്ക്, യുനൈറ്റഡിന് ജയം

  ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന ഇതിഹാസ റെക്കോർഡുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോ. ഓസ്ട്രിയൻ താരം ജോസഫ് ബിക്കന്റെ 805 ഗോളുകളെന്ന റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. ടോട്ടനത്തിനെതിരായ മത്സരത്തിൽ നേടിയ ഹാട്രികാണ് റോണോയെ റെക്കോർഡിലെത്തിച്ചത്. ടോട്ടനത്തിനെ 3-2ന് തകർത്താണ് മാഞ്ചസ്റ്റർ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു പടികൂടി മുന്നേറിയത്. പോയിന്റ് പട്ടികയിൽ ആഴ്‌സലിനെ മറികടന്ന് നാലാമത് എത്താനും യുനൈറ്റഡിന് സാധിച്ചു. മത്സരത്തിന്റെ 12ാം മിനിറ്റിൽ റൊണാൾഡോ മാഞ്ചസ്റ്ററിനെ മുന്നിലെത്തിച്ചു. എന്നാൽ 35ാം…

Read More