ഓപറേഷൻ ഗംഗ: ഹംഗറിയിൽ നിന്നുള്ള വിമാനം വൈകും; എത്തുക വൈകുന്നേരത്തോടെ

 

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ഹംഗറിയിൽ നിന്ന് ഡൽഹിയിലേക്ക് വരാനിരുന്ന വിമാനം വൈകും. രാവിലെ 11 മണിയോടെ വിമാനം എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ വൈകുന്നേരത്തോടെ മാത്രമേ വിമാനം എത്തൂവെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഇതുവരെ അഞ്ച് വിമാനങ്ങളിൽ ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് ഒഴിപ്പിച്ചിരുന്നു

1157 പേരെയാണ് തിരികെ എത്തിച്ചത്. ഇതിൽ 93 പേർ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളിൽ ഏഴ് വിമാനങ്ങൾ കൂടി രക്ഷാദൗത്യത്തിന്റെ ഭാഗമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തിയിലേക്ക് തിരിക്കും

അതേസമയം അയൽരാജ്യമായ മാൽഡോവയും യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാർക്ക് അഭയം നൽകുന്നുണ്ട്. യുക്രൈൻ അതിർത്തി കടന്ന് 45 പേർ ഇന്ന് മാൽഡോവയിലെത്തി. ഇവിടെ സൈനിക ആശുപത്രിയിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.