യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഡൽഹിയിൽ എത്തി. ബുഡാപെസ്റ്റിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ 240 പേരാണുള്ളത്. ഇതിൽ 25 പേർ മലയാളികളാണ്. രക്ഷാ ദൗത്യത്തിലെ രണ്ടാമത്തെ വിമാനം റൊമാനിയയിൽ നിന്ന് പുലർച്ചെ ഡൽഹിയിൽ എത്തിയിരുന്നു. 29 മലയാളികൾ അടക്കമുള്ള സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു. മലയാളി വിദ്യാർഥികളെ പിന്നീട് കേരളാ ഹൗസിലേക്ക് മാറ്റി. മലയാളി വിദ്യാർഥികളെ സംസ്ഥാന സർക്കാർ സൗജന്യമായി കേരളത്തിലേക്ക് എത്തിക്കും. റൊമാനിയയിൽ നിന്ന് ഇന്നലെ ഒരു വിമാനം മുംബൈയിൽ എത്തിയിരുന്നു. ഇതിൽ 27 പേർ മലയാളികളാണ്.