ഹി​ജാ​ബ് അ​നു​വ​ദി​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് ക​ർ​ണാ​ട​ക

 

ബംഗളൂരു: ഹി​ജാ​ബ് അ​നു​വ​ദി​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് ക​ർ​ണാ​ട​ക. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ഹി​ജാ​ബ് അ​നു​വ​ദി​ക്കി​ല്ല. ഹി​ജാ​ബ് മ​താ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മ​ല്ലെ​ന്നും ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

വ​സ്ത്ര​വും ഭ​ക്ഷ​ണ​വും മ​താ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മ​ല്ല. പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തി​നാ​യി ഇ​ള​വി​ല്ല. ശ​ബ​രി​മ​ല-​മു​ത്ത​ലാ​ഖ് കേ​സു​ക​ളി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഖു​റാ​ൻ മു​ൻ​നി​ർ​ത്തി ഹി​ജാ​ബി​ന് വേ​ണ്ടി വാ​ദികു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല.

ഭ​ര​ണ​ഘ​ട​ന​യു​ടെ 25-ാം അ​നു​ച്ഛേ​ദം ഹി​ജാ​ബി​ന്‍റെ കാ​ര്യ​ത്തി​ൽ ബാ​ധ​ക​മ​ല്ല. മ​താ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് തെ​ളി​യി​ക്കാ​ൻ നി​ല​വി​ൽ വ​സ്തു​ത​ക​ളി​ല്ലെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.