താലിബാന് തക്ക മറുപടി നൽകി സൈന്യം; വ്യോമാക്രമണത്തിൽ 200ലധികം ഭീകരർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ യു എസ് വ്യോമസേന നടത്തിയ ആക്രമണത്തിൽ താലിബാന് കനത്ത ആൾനഷ്ടം. ഷെബർഗാൻ നഗരത്തിലെ താലിബാന്റെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 200ലധികം ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു ഷബർഗാൻ നഗരത്തിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ 200ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ താലിബാന്റെ വലിയ ആയുധശേഖരവും വെടിക്കോപ്പുകളും നൂറിലധികം വാഹനങ്ങളും തകർക്കപ്പെട്ടുവെന്ന് മന്ത്രാലയം ഉദ്യോഗസ്ഥൻ ഫവദ് അമൻ ട്വീറ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം ഷബർഗാൻ നഗരം താലിബാൻ…

Read More

പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കില്ല; പന്നിയങ്കര ടോൾ പ്ലാസ സമരം അവസാനിപ്പിച്ചു ​​​​​​​

  പാലക്കാട് പന്നിയങ്കര ടോൾ ഗേറ്റിലെ സമരം അവസാനിപ്പിച്ചു. തദ്ദേശവാസികളിൽ നിന്ന് തത്കാലം ടോൾ പിരിക്കില്ലെന്ന് കരാർ കമ്പനി ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പ്രദേശവാസികൾക്ക് നൽകിയ സൗജന്യ യാത്ര നിർത്തലാക്കിയ കരാർ കമ്പനി ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണമെന്ന നിലപാടിലായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ ബസുടമകൾ എന്നിവർ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നുവെങ്കിലും തീരുമാനമായിരുന്നില്ല. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കാമെന്നാണ് ടോൾ കമ്പനി അറിയിച്ചത്. എന്നാൽ ഇന്ന് മുതൽ ടോൾ…

Read More

ഹരിതയുടെ മുന്‍ ഭാരവാഹികള്‍ പി കെ നവാസിനെതിരെ മൊഴി നല്‍കി

  കോഴിക്കോട്: എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അടക്കമുള്ളവര്‍ക്കെതിരായ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹരിതയുടെ രണ്ട് മുന്‍ സംസ്ഥാന ഭാരവാഹികള്‍ വനിതാ കമ്മീഷന് മുമ്പിലെത്തി മൊഴി നല്‍കി. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലക്കുകള്‍ മറികടന്നായിരുന്നു ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിയും സെക്രട്ടറി നജ്മ തെബ്ഷീറയും മൊഴി നല്‍കാനെത്തിയത്. അന്വേഷണത്തില്‍  കാലതാമസവും അനാസ്ഥയും നടക്കുന്നതായി കമ്മീഷനെ അറിയിച്ചെന്ന് ഇവരുവരും മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. എതിര്‍പ്പുകള്‍ അവഗണിച്ച് നിയമ…

Read More

സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കർശന നിയന്ത്രണം

  സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കർശന നിയന്ത്രണം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന തൃശൂർ, കോഴിക്കോട്, വയനാട്. എറണാകുളം അടക്കമുള്ള ജില്ലകൾ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. ജില്ലയിൽ   പൊതുപരിപാടികൾ അനുവദിക്കില്ല. എല്ലാതരം സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും ഒഴിവാക്കണം. ഉത്സവങ്ങൾ, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ കളകടർ അറിയിച്ചു. തൃശൂരിൽ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയതിനാൽ  പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചുട്ടുണ്ട്.കൊവിഡ് വ്യാപന…

Read More

ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കും; പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം

സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകി. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റിയാണ് പാഠപുസ്തകം അംഗീകരിച്ചത്. പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ അവസാന പാഠത്തിലാണ് ഗവർണർ വിഷയമാകുന്നത്. ഗവർണർക്കുള്ള അധികാരം, അധികാര പരിധി, ചുമതലകൾ എന്നിവ പാഠഭാഗങ്ങളിൽ ഉൾപ്പെടും. പരിഷ്കരിച്ച സാമൂഹ്യ പാഠപുസ്തകത്തിൻ്റെ രണ്ടാം ഭാഗത്തിനാണ് കരിക്കുലം കമ്മിറ്റി അംഗീകാരം നൽകിയത്. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠഭാഗത്തിലാണ് ഗവർണറെക്കുറിച്ച് പറയുന്നത്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ നിർദേശം അനുസരിച്ചാകണമെന്ന് പാഠഭാഗത്തിൽ പറയുന്നുണ്ട്. ഗവർണറുടെ…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 15,786 പേര്‍ക്ക് കൂടി കൊവിഡ്; 231 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 15,786 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് 231 മരണങ്ങളും സ്ഥിരീകരിച്ചു. കേരളത്തില്‍ 8,733 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍, ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 1,75,745 ആണ്. ഇത് 232 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. അതേസമയം, 100 കോടി ഡോസ് കൊവിഡ് -19 വാക്‌സീന്‍ നല്‍കിക്കൊണ്ട് വ്യാഴാഴ്ച ഇന്ത്യ ഒരു സുപ്രധാന നേട്ടം കൈവരിച്ചു. സര്‍ക്കാരിന്റെ കോ-വിന്‍ പോര്‍ട്ടല്‍…

Read More

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും; പാലക്കാട് മുതൽ കാസർകോട് വരെ 20 ശതമാനം വർധനവ്

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനം. പാലക്കാട് മുതൽ കാസർകോട് വരെ 20 ശതമാനം സീറ്റും തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണ് വർധിപ്പിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 87.94 ശതമാനമാണ് പ്ലസ് ടു വിജയശതമാനം. 48,383 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 80.36 ശതമാനമാണ് വി എച്ച് എസ് ഇ വിജയശതമാനം.

Read More

കേരളാ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു, പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: ജൂലൈ 24ന് നടത്താനിരുന്ന കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു. ഈ മാസം അവസാനം ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കീം പരീക്ഷ മാറ്റിവെച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണർ അറിയിച്ചു.

Read More

പ്രഭാത വാർത്തകൾ

ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കാന്‍ ആലോചന. കഴിഞ്ഞ പതിനെട്ടിന് വിവിധ മന്ത്രാലയങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രിയാണ് നിര്‍ദ്ദേശം മുന്‍പോട്ട് വച്ചത്. നിര്‍ദ്ദേശം പ്രായോഗികമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ആലോചിക്കാന്‍ മന്ത്രാലയ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെ തുടര്‍ന്ന് പൗരത്വ രേഖ ലഭ്യമാക്കുന്നതിന് ലളിതമായ മാര്‍ഗം സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 🔳സിംഘു സമരകേന്ദ്രത്തില്‍നിന്ന് കര്‍ഷകരെ നീക്കാന്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ സിഖ്…

Read More