മുല്ലപ്പെരിയാര്‍; ഡീന്‍ കുര്യാക്കോസ് ഉപവാസം അവസാനിപ്പിച്ചു: യു ഡി എഫ് സമരം തുടരും

ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം പി. ഡീന്‍ കുര്യാക്കോസ് നടത്തിവന്ന 24 മണിക്കൂര്‍ ഉപവാസം അവസാനിപ്പിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ യു ഡി എഫ് സമരം തുടരുമെന്ന് ഡീന്‍ വ്യക്തമാക്കി. വിഷയത്തില്‍ തമിഴ്‌നാടുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡീന്‍ കുര്യാക്കോസ് ചെറുതോണിയില്‍ ഉപവസിച്ചത്.

തമിഴ്‌നാട് ഇന്നലെയും രാത്രിയില്‍ സ്പില്‍വേ വഴി പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. രാത്രി വെള്ളം തുറന്നുവിടരുതെന്ന കേരളത്തിന്‍ ആവശ്യം അവഗണിച്ചാണിത്. മഴ കുറവായിരുന്നതിനാല്‍ നാല് ഷട്ടറുകള്‍ മാത്രമാണ് ഉയര്‍ത്തിയത്. പുലര്‍ച്ചെ രണ്ടോടെ ഒരെണ്ണമൊഴികെ മറ്റ് ഷട്ടറുകളെല്ലാം അടച്ചു.