തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങൾ സംയുക്തമായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

 

തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങൾ സംയുക്തമായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാനിസ്ഥാനിൽ അടുത്തിടെയുണ്ടായ സാഹചര്യങ്ങൾ ഭീകരവാദം, മൗലികവാദം എന്നിവ എത്ര ഭീകരമാണെന്ന് തെളിയിക്കുന്നുവെന്നും ഷാങ്ഹായ് ഉച്ചകോടിയിൽ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി പറഞ്ഞു.

വെല്ലുവിളികളെ നേരിടാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ സംയുക്തശ്രമം നടത്തണം. ഇതിനുള്ള നടപടികൾ കൈക്കൊള്ളാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പുരോഗമന സംസ്‌കാരങ്ങളുടെയും മൂല്യങ്ങളുടെയും കോട്ടയാണ് മധ്യേഷ്യ. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് പ്രചോദനം നൽകുന്നതിൽ ഈ മേഖലക്ക് പങ്കുണ്ട്. എന്നാൽ മേഖലയുടെ സാമ്പത്തിക പുരോഗതിയെ മൗലികവാദവും തീവ്രവാദവും ബാധിച്ചു. മധ്യേഷ്യയിലെ പുരോഗമന മൂല്യങ്ങളും സഹിഷ്ണുതയും വീണ്ടെടുക്കണം.

യുവാക്കളെ ആധുനിക സാങ്കേതിക വിദ്യ പരിചയപ്പെടുത്തണം. ശാസ്ത്രവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കണം. ഭീകരവാദത്തിനും മൗലിക വാദത്തിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആകണമെന്നും അദ്ദേഹം പറഞ്ഞു.