പോപുലർ ഫിനാൻസ് കേസിൽ പ്രതികളുടെ 31 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

 

പോപുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 31 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 14 കോടി രൂപയുടെ സ്വർണം, പത്ത് കാറുകൾ, കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ഭൂമി എന്നിവയാണ് കണ്ടുകെട്ടിയത്. കമ്പനി ഉടമ തോമസ് ഡാനിയേൽ, മകൾ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളാണ് ഇവ.