ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടിലേക്ക് കാറോടിച്ച് കയറ്റാൻ ശ്രമം; ഒരാൾ പിടിയിൽ

 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഡൽഹിയിലെ വസതിയിലേക്ക് കാറോടിച്ച് കയറ്റാൻ ശ്രമിച്ചയാൾ പിടിയിൽ. ഡൽഹി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കാറിൽ ഡോവലിന്റെ വീട്ടിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു

തന്റെ ശരീരത്തിൽ ആരോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അയാളാണ് തന്നെ നിയന്ത്രിക്കുന്നതെന്നും ചോദ്യം ചെയ്യലിൽ പിടിയിലായ ആൾ പറഞ്ഞു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് സംശയിക്കുന്നത്. വാടകക്ക് എടുത്ത കാറുമായാണ് ഇയാൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ വീട്ടുപരിസരത്തേക്ക് എത്തിയത്

ഇസഡ് പ്ലസ് സുരക്ഷാ വിഭാഗത്തിൽപ്പെടുന്ന ആളാണ് അജിത് ഡോവൽ. സി ഐ എസ് എഫ് കനത്ത സുരക്ഷയാണ് അദ്ദേഹത്തിന്റെ വസതിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.