സൈനിക നീക്കത്തിനില്ലെന്ന് നാറ്റോ, യുക്രൈൻ ഒറ്റപ്പെട്ടു; യുദ്ധത്തിൽ നൂറിലേറെ പേർക്ക് മരണം
യുക്രൈനിൽ റഷ്യ കനത്ത ആക്രമണം തുടരുമ്പോൾ യുക്രൈനെ സഹായിക്കാനായി സൈനിക നീക്കം നടത്തില്ലെന്ന് നാറ്റോ സഖ്യസേന. തിരിച്ചടിക്കാൻ നേരത്തെ യുക്രൈൻ ലോകരാഷ്ട്രങ്ങളോട് സഹായം അഭ്യർഥിച്ചിരുന്നു. ആയുധമടക്കമുള്ള സഹായം നൽകണമെന്നായിരുന്നു അഭ്യർഥന. അമേരിക്ക അടക്കമുള്ള നാറ്റോ രാജ്യങ്ങൾ സഹായത്തിനെത്തുമെന്ന പ്രതീക്ഷയും അവർക്കുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത് നാറ്റോ നിലപാട് വ്യക്തമാക്കിയതോടെ അക്ഷരാർഥത്തിൽ യുക്രൈൻ ഒറ്റപ്പെട്ട നിലയിലാണ്. അതിർത്തികളിൽ സൈന്യത്തെ വിന്യസിക്കുമെങ്കിലും ഇത് സഖ്യരാജ്യങ്ങളെ സംരക്ഷിക്കാൻ മാത്രമാണ് എന്നാണ് നാറ്റോയുടെ പ്രസ്താവന. യുക്രൈൻ ഇതുവരെ നാറ്റോ അംഗത്വമെടുത്തിട്ടില്ലെന്നതും ശ്രദ്ധേയാണ്. യുക്രൈൻ…