സർവസംഹാരിയായ സാർ ഹൈഡ്രജൻ ബോംബ് : റഷ്യയുടെ അതിശക്തനായ സംരക്ഷകൻ
ഉക്രൈനിൽ റഷ്യ അധിനിവേശം നടത്തിയ വിഷയം അന്താരാഷ്ട്ര തലത്തിൽ കത്തിനിൽക്കുന്ന അവസരമാണല്ലോ ഇപ്പോൾ. ലോകപോലീസ് എന്നറിയപ്പെടുന്ന അമേരിക്ക പോലും വാക്കുകൾ കൊണ്ട് ആക്രമിക്കുന്നതല്ലാതെ, റഷ്യയെ നേരിടാൻ മടിച്ചു നിൽക്കുകയാണ്. അതിന്റെ ഒരു പ്രധാന കാരണം, റഷ്യയുടെ ആയുധ ശക്തി തന്നെയാണ്. അക്കൂട്ടത്തിലെ രാജാവാണ് സാർ ചക്രവർത്തിയുടെ പേരിലറിയപ്പെടുന്ന ബോംബുകളുടെ ചക്രവർത്തിയായ സാർ ബോംബ്. ഹൈഡ്രജൻ ബോംബുകൾ എന്നറിയപ്പെടുന്ന തെർമോന്യൂക്ലിയർ ബോംബുകളാണ് മനുഷ്യരാശി ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും ശക്തമായ വിസ്ഫോടന ഉപകരണങ്ങൾ. സാധാരണ ആണവ ശൃംഖലാ പ്രതിപ്രവർത്തനം…