കാനഡയില്‍ വാക്‌സിനേഷന്‍ വിരുദ്ധരുടെ സമരം നിയന്ത്രിക്കാനാകാതെ സര്‍ക്കാര്‍
കാനഡയില്‍ വാക്‌സിനേഷന്‍ വിരുദ്ധരുടെ ഫ്രീഡം കോണ്‍വോയ് സമരം രൂക്ഷമാകുന്നു. സര്‍ക്കാരിന്റെ ഭീഷണികള്‍ സമരക്കാര്‍ക്ക് മുന്നില്‍ വിലപ്പോകുന്നില്ലെന്നാണ് ലഭ്യമായ വിവരങ്ങള്‍. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഫ്രീഡം കോണ്‍വോയ് സമരക്കാര്‍ പിരിഞ്ഞു പോകുന്നില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തലസ്ഥാന നഗരമായ ഒട്ടാവയുടെ പോലീസ് ചീഫ് രാജിവെച്ചു. ചൊവ്വാഴ്ച നടന്ന പോലീസ് ബോര്‍ഡ് മീറ്റിനു ശേഷമാണ് ഒട്ടാവ പോലീസ് ചീഫ് പീറ്റര്‍ സ്ലോലി രാജിവെച്ചത്. ബോര്‍ഡ് മീറ്റിംഗില്‍, സമരക്കാരെ…