Headlines

യുക്രൈനിൽ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും; യു എൻ പ്രത്യേക യോഗം ഉടൻ

യുദ്ധ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രൈനിൽ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ദേശീയ സുരക്ഷാ സമിതിയുടെ നിർദേശം. പാർലമെന്റ് നിർദേശം അംഗീകരിച്ചാൽ രാജ്യത്ത് അടിയന്തരാവസ്ഥ നിലവിൽ വരും. റഷ്യയിലുള്ള പൗരൻമാരോട് രാജ്യത്തേക്ക് തിരികെ എത്താനും യുക്രൈൻ നിർദേശിച്ചിട്ടുണ്ട്. റഷ്യ-യുക്രൈൻ സംഘർഷ സാധ്യത രൂക്ഷമായ പശ്ചാത്തലത്തിൽ യുഎൻ പൊതുസഭയുടെ പ്രത്യേക യോഗം ഉടൻ ചേരും. യുക്രൈന് ചുറ്റും റഷ്യൻ സൈന്യം നിലയുറപ്പിച്ചതായി അമേരിക്ക ആരോപിച്ചിരുന്നു. കിഴക്കൻ യുക്രൈനിലേക്ക് സൈന്യത്തെ അയച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നടപടിയെ യുഎൻ…

Read More

യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നു; ആദ്യ വിമാനം കീവിൽ നിന്ന് പുറപ്പെട്ടു

  യുദ്ധ ഭീതി നിലനിൽക്കുന്ന യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ മടങ്ങിക്കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് തുടക്കം. 242 യാത്രക്കാരുമായുള്ള പ്രത്യേക വിമാനം കീവിൽ നിന്ന് തിരിച്ചു. ഡൽഹിയിലേക്കാണ് വിമാനം എത്തുക. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകളുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു യുക്രൈനിലെ നിലവിലെ സാഹചര്യത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. വിഷയം നയതന്ത്ര തലത്തിൽ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യൻ സൈനിക ടാങ്കറുകൾ അതിർത്തി കടന്നതോടെ യുക്രൈനിൽ ഏതുനിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന സ്ഥിതിയാണ്. 2014 മുതൽ യുക്രൈനുമായി വിഘടിച്ച്…

Read More

യുക്രൈനെതിരായ സൈനിക നടപടി; അനുമതി നല്‍കി റഷ്യന്‍ പാര്‍ലിമെന്റ്

  മോസ്‌കോ: യുക്രൈനെതിരായ സൈനിക നടപടിക്ക് പ്രസിഡന്റ് ബോറിസ് യെല്‍സിന് അനുമതി നല്‍കി റഷ്യന്‍ പാര്‍ലിമെന്റ്. അതിര്‍ത്തിയില്‍ സൈന്യത്തെ ഉപയോഗിക്കാന്‍ പ്രസിഡന്റിനു മുന്നില്‍ ഇനി തടസമില്ല. റഷ്യന്‍ സൈന്യം യുക്രൈനിലെ ഡോണ്‍ബാസിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ നിര്‍മിച്ച മിസൈലുകള്‍ റഷ്യക്ക് ഭീഷണിയാണെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. മിസൈലുകള്‍ ഉപയോഗിച്ച് മോസ്‌കോയെ ആക്രമിക്കാന്‍ യുക്രൈന് സാധിക്കും. അതിനിടെ, റഷ്യയുടെ നീക്കത്തെ ചെറുക്കാന്‍ യുക്രൈന്‍ അമേരിക്കയുടെ സഹായം തേടി. റഷ്യക്ക് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. യുക്രൈനെ ആക്രമിച്ചാല്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍…

Read More

റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ആരംഭിച്ചു; മുന്നറിയിപ്പുമായി ബ്രിട്ടണ്‍: സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ

  ലണ്ടന്‍: റഷ്യയുടെ ഉക്രൈയ്ന്‍ അധിനിവേശം ആരംഭിച്ചതായി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബ്രിട്ടണ്‍. ഉക്രൈന്‍ വിമത മേഖലയിലേക്ക് റഷ്യന്‍ സൈന്യം കടന്നതായാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമാണ് റഷ്യന്‍ സൈന്യം വിമത മേഖലയുടെ അതിര്‍ത്തി കടന്നെന്ന വിവരം പുറത്തുവിട്ടത്. സമാധാന ചര്‍ച്ചകള്‍ നടത്താമെന്ന് അമേരിക്കയുമായി സംസാരിച്ച പുടിന്‍ ഇന്നലെ രാത്രിയോടെയാണ് വിമത പ്രദേശങ്ങളായ ഡോണെറ്റ്സ്ക്, ലുഗാൻസ്ക് എന്നീ പ്രവിശ്യകളിലേക്ക് രഹസ്യമായി സൈനികരെ കടത്തി വിട്ടത്. കിഴക്കന്‍ ഉക്രൈന്‍ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച…

Read More

ബ്രസീലിൽ കൊടുങ്കാറ്റിലും പേമാരിയിലും 165 പേർക്ക് ജീവൻ നഷ്ടമായി

  റിയോ ഡീ ജനീറോ: ബ്രസീലിലെ പേമാരിയിലും ചുഴലിക്കാറ്റിലും തകർന്നടിഞ്ഞ മേഖലയിൽ ശുചീകരണ പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമി ക്കുന്നു. ഓരോ മേഖലയിലും 300 സന്നദ്ധപ്രവർത്തകരും സുരക്ഷാ സൈനികരു മാണ് ശുചീകരണത്തിനായി നിയോഗിക്കപ്പെട്ടത്. ഇതുവരെ പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 165ലെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ശക്തമായ മഴയിലും പേമാരിയിലും മണ്ണിടിഞ്ഞും ഉരുൾപൊട്ടിയുമാണ് കൂടുതൽ പേരും മരണപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. 865 പേർക്കാണ് വീട് നഷ്ടപ്പെട്ടത്. സാവോ പോളോ, ബാഹിയ എന്നീ മേഖലകളിലാണ് കനത്ത മഴയും കാറ്റും പേമാരിയും ആഞ്ഞടിച്ചത്….

Read More

ഇറാനിൽ യുദ്ധവിമാനം തകർന്ന് മൂന്ന് പേർ മരിച്ചു

ഇറാൻ: വടക്കുപടിഞ്ഞാറൻ ഇറാനിൽ ഒരു യുദ്ധവിമാനം തകർന്ന് വീണ് രണ്ട് പൈലറ്റുമാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. തബ്രിസിലെ റെസിഡൻഷ്യൽ ഏരിയയിലെ സ്റ്റേഡിയത്തിൽ എഫ്-5 യുദ്ധവിമാനം തകർന്നുവീണു, രണ്ട് പൈലറ്റുമാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് വാങ്ങിയ യുഎസ് നിർമ്മിത സൈനിക വിമാനങ്ങളുടെ ഒരു ശേഖരം ഇറാന്റെ വ്യോമസേനയിലുണ്ട്. റഷ്യൻ നിർമ്മിത മിഗ്, സുഖോയ് വിമാനങ്ങളും ഇതിലുണ്ട്.

Read More

ഉക്രെയ്നിലുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൗരന്മാരോട് രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി

  വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരോട് ഉക്രെയ്നിൽ താമസിക്കുന്നത് “അത്യാവശ്യമെന്ന് കരുതുന്നില്ലെങ്കിൽ” രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് എംബസി. റഷ്യയുടെ ആക്രമണത്തെക്കുറിച്ചുള്ള പിരിമുറുക്കങ്ങൾക്കിടയിൽ ഇന്ത്യൻ പൗരന്മാർ രാജ്യത്ത് നിന്ന് പുറത്തുകടക്കാൻ ലഭ്യമായ ഏതെങ്കിലും വാണിജ്യ അല്ലെങ്കിൽ ചാർട്ടർ വിമാനത്തിനായി നോക്കണമെന്ന് ഉക്രെയ്നിലെ ഇന്ത്യൻ എംബസി പറഞ്ഞു. “ഉക്രെയ്നിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ഉയർന്ന തലത്തിലുള്ള പിരിമുറുക്കങ്ങളും അനിശ്ചിതത്വങ്ങളും തുടരുന്നതിനാൽ, താമസം അനിവാര്യമല്ലെന്ന് കരുതുന്ന എല്ലാ ഇന്ത്യൻ പൗരന്മാരോടും എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളോടും താൽക്കാലികമായി ഉക്രെയ്ൻ വിടാൻ നിർദ്ദേശിക്കുന്നു,” ഉക്രെയ്നിലെ ഇന്ത്യൻ…

Read More

1945ന് ശേഷമുള്ള വലിയ യുദ്ധത്തിനാണ് റഷ്യ പദ്ധതിയിടുന്നത്; ആഞ്ഞടിച്ച് ബോറിസ് ജോണ്‍സണ്‍

  റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. 1945ന് ശേഷം യൂറോപ്പ് നേരിടാനിരിക്കുന്ന ഏറ്റവും വലിയ യുദ്ധത്തിനായാണ് റഷ്യ കരുക്കള്‍ നീക്കുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. യുക്രൈന്‍ അധിനിവേശത്തിനുള്ള ശ്രമങ്ങള്‍ റഷ്യ ആരംഭിച്ചുകഴിഞ്ഞതായാണ് മനസിലാക്കുന്നതെന്നും യുദ്ധം വന്നാല്‍ ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ ജനതയ്ക്ക് മാത്രമല്ല റഷ്യന്‍ യുവാക്കള്‍ക്കും ജീവന്‍ നഷ്ടപ്പെടുമെന്ന വസ്തുത മനസിലാക്കണമെന്നാണ് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയത്. യുക്രൈനെ റഷ്യ ആക്രമിച്ചാല്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബ്രിട്ടണ്‍…

Read More

സോമാലിയയിൽ ചാവേറാക്രമണം: 10 മരണം

സോ​​​​മാ​​​​ലി​​​​യ​​​​യി​​​​ൽ ചാ​​​​വേ​​​​റാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​ത്തു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. 15 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. സാ​​​​മൂ​​​​ഹ്യ​​​​കാ​​​​ര്യ വ​​​​കു​​​​പ്പി​​​​ന്‍റെ ഡെ​​​​പ്യൂ​​​​ട്ടി ഡി​​​​സ്ട്രി​​​​ക്ട്് ക​​​​മ്മീഷ​​​​ണ​​​​ർ അ​​​​ബ്ദി​​​​റ​​​​ഹ്‌മാ​​​​ൻ കെ​​​​യ്നാ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന് സോ​​​​മാ​​​​ലി റേ​​​​ഡി​​​​യോ അ​​​​റി​​​​യി​​​​ച്ചു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും റ​​​​സ്റ്റ​​​​റ​​​​ന്‍റി​​​​ലെ​​​​ത്തി​​​​യ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​ണ്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ സ​​​​മീ​​​​പ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റി. മ​​​​ധ്യ​​​​സോ​​​​മാ​​​​ലി​​​​യ​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ ബെ​​​​ലി​​​​ദ്‌​​​​വെ​​​​യ്നി​​​​ലെ ഹ​​​​സ​​​​ൻ ദി​​​​ഫ് റ​​​​സ്റ്റ​​​​റ​​​​ന്‍റി​​​​ൽ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റി​​​​യ ചാ​​​​വേ​​​​ർ സ്വ​​​​യം പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്നു പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കെ ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഒ​​​​ട്ടേ​​​​റെ ആ​​​​ളു​​​​ക​​​​ൾ ന​​​​ഗ​​​​ര​​​​ത്തി​​​​ലും റ​​​​സ്റ്റ​​​റ​​​ന്‍റി​​​​ലും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Read More

റഷ്യൻ അനുകൂല വിഘടനവാദികളുടെ വെടിവെപ്പ്; രണ്ട് സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ

  റഷ്യൻ അനുകൂല വിഘടന വാദികൾ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ. ശനിയാഴ്ച വിഘടനവാദികൾ വെടിനിർത്തൽ ലംഘിച്ച് 70 വെടിവെപ്പുകൾ നടത്തിയെന്ന് യുക്രൈൻ സൈന്യം പറയുന്നു. യുക്രൈനിലെ ജനപ്രതിനിധികളും വിദേശ മാധ്യമ പ്രവർത്തകരും സംഘർഷ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. എന്നാൽ യുക്രൈന്റെ ഭാഗത്ത് നിന്നാണ് ആദ്യം പ്രകോപനമുണ്ടായതെന്നും തിരിച്ചടി നൽകിയതാണെന്നും റഷ്യൻ അനുകൂല വിഘടനവാദികൾ അറിയിച്ചു. അതേസമയം ഏത് നിമിഷവും യുക്രൈനിൽ റഷ്യൻ അധിനിവേശമുണ്ടാകുമെന്ന സ്ഥിതിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു….

Read More