പ്രതിഷേധം: കാനഡയിൽ കാർ ഫാക്ടറികൾ പൂട്ടി
ഒട്ടാവ: നിർബന്ധിത വാക്സിനേഷനും കോവിഡ് നിയന്ത്രണങ്ങൾക്കും എതിരേ കാനഡയിലെ ട്രക്ക് ഡ്രൈവർമാർ നടത്തുന്ന പ്രതിഷേധം വലിയ സാമ്പത്തിനഷ്ടത്തിനു കാരണമാകുന്നു. തലസ്ഥാനമായ ഒട്ടാവയിലും യുഎസ്-കാനഡ അതിർത്തി റോഡുകളിലുമാണ് പ്രതിഷേധം. ഫോർഡ്, ടൊയോട്ട, ക്രൈസ്ലർ കാർ കമ്പനി ഫാക്ടറികളിലെ പ്രവർത്തനം അവതാളത്തിലായി. ഒന്റാരിയോയിലെ മൂന്നു ഫാക്ടറികളിൽ ഉത്പാദനം നിർത്തിയതായി ടൊയോട്ട പറഞ്ഞു. ഫോർഡിന്റെ എൻജിൻ ഫാക്ടറിയിലും പ്രവർത്തനം നിലച്ചു. പാർട്സുകളുടെ അഭാവം നേരിടുന്നതായി ക്രൈസ്ലർ പറഞ്ഞു. യുഎസ്- കാനഡ അതിർത്തി റോഡുകൾ ഉപരോധിക്കപ്പെട്ടതുമൂലം പ്രതിദിനം 30 കോടി ഡോളറിന്റെ…