Headlines

ഇറാഖിലും സിറിയയിലുമായി ഐഎസ് ഭീകരാക്രമണം; 29 പേർ കൊല്ലപ്പെട്ടു

  ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണം. ഇറാഖ് സൈനിക ബാരക്കിന് നേർക്ക് നടന്ന ആക്രമണത്തിൽ 11 സൈനികർ കൊല്ലപ്പെട്ടു ബാഗ്ദാദിന് 73 സൈമൽ അകലെ അൽ അസിം ജില്ലയിലെ പട്ടാള കേന്ദ്രത്തിന് നേർക്കാണ് ആക്രമണം നടന്നത്. ഉറങ്ങിക്കിടന്ന പട്ടാളക്കാർക്ക് നേരെ ഇസ്ലാമിക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. 10 സൈനികരും ഒരു ലഫ്റ്റനന്റുമാണ് കൊല്ലപ്പെട്ടത്. സിറയിയിൽ ജയിലിലുള്ള ഭീകരരെ പുറത്തിറക്കാനുള്ള ശ്രമത്തിനിടെ 18 പേർ കൊല്ലപ്പെട്ടു. നൂറോളം തീവ്രവാദികൾ ജയിലിൽ അതിക്രമിച്ച് കയറുകയായിരുന്നു. 18 കുർദിഷ് സൈനികരാണ് കൊല്ലപ്പെട്ടത്….

Read More

അമേരിക്ക-കാനഡ അതിർത്തിയിൽ നാല് ഇന്ത്യക്കാർ മഞ്ഞിൽ പുതഞ്ഞ് മരിച്ചു

  യുഎസ്-കാനഡ അതിർത്തിയിൽ പിഞ്ചുകുഞ്ഞടക്കം നാല് ഇന്ത്യക്കാർ തണുത്തുമരിച്ചു. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. സംഘത്തിലെ ഏഴ് പേരെ അവശനിലയിൽ കനേഡിയൻ പോലീസ് രക്ഷിച്ചു. മഞ്ഞിൽ പുതഞ്ഞ നിലയിലാണ് പോലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അമേരിക്കൻ അതിർത്തിയിൽ നിന്ന് 12 കിലോമീറ്റർ അകലെയായിരുന്നു മൃതദേഹങ്ങൾ. ഞെട്ടിക്കുന്ന വാർത്ത എന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചത്. അടിയന്തര ഇടപെടൽ നടത്താൻ അമേരിക്കയിലെ നയതന്ത്ര കാര്യാലയത്തിന് നിർദേശം നൽകിയിട്ടുണ്ട്. രണ്ട് മുതിർന്നവരും ഒരു കൗമാരക്കാരനും ഒരു പിഞ്ചുകുഞ്ഞുമാണ്…

Read More

രാജ്യത്ത് 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം

ന്യൂഡൽഹി: രാജ്യത്ത് 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം.ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതുക്കിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്. 6 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ നിരീക്ഷണത്തിൽ സുരക്ഷിതമായി മാസ്‌ക് ധരിക്കാം. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധമായി ശുപാർശ ചെയ്യില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആന്റിവൈറൽ, മോണോക്ലോക്കൽ ആന്റിബോഡികളുടെ ഉപയോഗം ഗുരുതരാവസ്ഥ ഇല്ലാത്ത 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നിർദ്ദേശിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമല്ലാത്ത കൊറോണ…

Read More

പാക്കിസ്ഥാനിലെ ലാഹോറിൽ സ്‌ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരുക്ക്

  ലാഹോറിൽ വ്യാഴാഴ്ച നടന്ന സ്‌ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരുക്കേറ്റു. ലാഹോറിലെ പാൻ മാണ്ഡിയിലെ അനാർക്കലി മാർക്കറ്റിലാണ് സ്‌ഫോടനം നടന്നത്. മൂന്ന് പേർ മരിച്ചതായി ലാഹോർ പോലീസ് വക്താവ് റാണ ആരിഫ് പറഞ്ഞു ടൈം ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനം നടന്ന സ്ഥലത്ത് ഒന്നര അടിയിലേറെ താഴ്ചയിൽ ഗർത്തം രൂപപ്പെട്ടു. മോട്ടോർ സൈക്കിളിലാണ് ബോംബ് വെച്ചതെന്നാണ് സൂചന.

Read More

22 രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണം; നിര്‍ദ്ദേശവുമായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍

  കോവിഡ് പ്രതിസന്ധിയില്‍ യാത്രകള്‍ പലതും മുടങ്ങുകയാണ്. രാജ്യാന്തര യാത്രകള്‍ വെല്ലുവിളി തന്നെയാണ്. ടെസ്റ്റുകള്‍ നടത്തുകയും പിസിആര്‍ ഫലം നെഗറ്റ്വീവ് ആകണമെന്ന നിര്‍ബന്ധവും ക്വാറന്റൈനുമെല്ലാം ജനത്തെ വലയ്ക്കുകയാണ്. ഇപ്പോഴിതാ 22 രാജ്യങ്ങളിലേക്ക് പോകരുതെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് യുഎസ് സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍. കോവിഡ് കേസുകള്‍ ഉയര്‍ന്ന ഇസ്രയേല്‍, ഓസ്‌ട്രേലിയ, ഈജിപ്ത്, അല്‍ബനിയ ,അര്‍ജന്റീന, ഉറുഗ്വായ് എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. കൂടുതല്‍ കോവിഡ് കേസുകളുള്ള രാജ്യങ്ങളെ ലെവല്‍ 4 ല്‍ ഉള്‍പ്പെടുത്തി അവിടേക്കുള്ള യാത്ര…

Read More

കാണാതായ ബംഗ്ലാദേശ് നടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; ഭർത്താവ് അറസ്റ്റിൽ

  ബംഗ്ലാദേശ് നടി റൈമ ഇസ്ലാം ഷിമുവിനെ(45) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ധാക്കക്ക് സമീപം ഹസ്രത്പൂർ പാലത്തിന് താഴെ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മൂന്നുനാല് ദിവസമായി നടിയെ കാണാനില്ലെന്ന് പരാതി വന്നിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് റൈമയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. കേസിൽ റൈമയുടെ ഭർത്താവ് ഷഖാവത്ത് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല നടത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് റൈമ. നിലവിൽ ടെലിവിഷൻ ചിത്രങ്ങളിലും സജീവമാണ്‌

Read More

അബൂദാബി ആക്രമണം: തിരിച്ചടിച്ച് സഖ്യസേന, ഹൂതി വിമത സേന തലവനടക്കം 20 പേർ കൊല്ലപ്പെട്ടു

അബൂദാബിയിൽ നടന്ന ഇരട്ട സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായി തിരിച്ചടിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. യെമനിലെ ഹൂതി വിമത കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണത്തിൽ 20 ഹൂതി വിമതർ കൊല്ലപ്പെട്ടു. ഇതിൽ ഹൂതി വിമതസേനാ തലവൻ അബ്ദുള്ള ഖാസിം അൽ ജുനൈദും ഉൾപ്പെട്ടിട്ടുണ്ട് യെമൻ തലസ്ഥാനമായ സനയിലെ ഹൂതി ശക്തികേന്ദ്രങ്ങളിലേക്കാണ് സൗദി സഖ്യസേന ആക്രമണം നടത്തിയത്. നേരത്തെ ഹൂതികളുടെ ആക്രമണത്തിൽ അബൂദാബിയിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അബൂദാബി കിരീടാവകാശി മുഹമ്മദ് ബിൻ സയ്യിദ്…

Read More

ബ്രിട്ടനിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  ബ്രിട്ടനിലെ ഗ്ലോസ്റ്റിനു സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കൽ സ്വദേശി ബിൻസ് രാജൻ, കൊല്ലം സ്വദേശിനി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്. അർച്ചനയുടെ ഭർത്താവ് നിർമൽ രമേശിനും ബിൻസിന്റെ ഭാര്യയ്ക്കും രണ്ട് വയസ്സുള്ള മകനും അപകടത്തിൽ പരിക്കേറ്റു. കൂട്ടുകാരായ ബിൻസും നിർമലും കുടുംബസമേതം ഓക്സ്ഫഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുകയായായിരുന്നു. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Read More

അബൂദാബി ഇരട്ട സ്‌ഫോടനം: കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ഇന്ത്യക്കാർ; ആറ് പേർക്ക് പരുക്ക്

അബൂദാബിയിൽ രണ്ടിടങ്ങളിലായി നടന്ന സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആറ് പേർക്ക് പരുക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എണ്ണക്കമ്പനിയായ അഡ്‌നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിന് സമീപവും അബൂദാബി വിമാനത്താവളത്തിലുമാണ് സ്‌ഫോടനങ്ങൾ നടന്നത് മുസഫ സ്‌ഫോടനത്തിൽ മൂന്ന് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിന് സമീപത്ത് നിർമാണം നടക്കുന്ന മേഖലയിലും പൊട്ടിത്തെറിയുണ്ടായി. ഡ്രോൺ ആക്രമണമാണെന്നാണ് സൂചന. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് പറയുന്നു അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം…

Read More

അബൂദാബിയിൽ വിമാനത്താവളം അടക്കം രണ്ടിടങ്ങളിൽ സ്‌ഫോടനം; എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു

അബൂദാബിയിൽ രണ്ടിടങ്ങളിലായി സ്‌ഫോടനം. അൽ മുസഫയിൽ മൂന്ന് പെട്രോൾ ടാങ്കറുകൾ സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ചു. അബൂദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഡ്രോൺ ആക്രമണമെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂതികൾ ഏറ്റെടുത്തു ആളപായമോ മറ്റ് നാശനഷ്ടങ്ങളെ കുറിച്ചോ ഇതുവരെ വിവരം പുറത്തുവിട്ടിട്ടില്ല. അഡ്‌നോകിന്റെ സംഭരണ ശാലക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. അബൂബാദി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിർമാണ മേഖലയിലാണ് മറ്റൊരു സ്‌ഫോടനം നടന്നത്. ഇതും ഡ്രോൺ ആക്രമണമാണെന്ന് വ്യക്തമായിട്ടുണ്ട്.

Read More