അബൂദാബിയിൽ നടന്ന ഇരട്ട സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായി തിരിച്ചടിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. യെമനിലെ ഹൂതി വിമത കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണത്തിൽ 20 ഹൂതി വിമതർ കൊല്ലപ്പെട്ടു. ഇതിൽ ഹൂതി വിമതസേനാ തലവൻ അബ്ദുള്ള ഖാസിം അൽ ജുനൈദും ഉൾപ്പെട്ടിട്ടുണ്ട്
യെമൻ തലസ്ഥാനമായ സനയിലെ ഹൂതി ശക്തികേന്ദ്രങ്ങളിലേക്കാണ് സൗദി സഖ്യസേന ആക്രമണം നടത്തിയത്. നേരത്തെ ഹൂതികളുടെ ആക്രമണത്തിൽ അബൂദാബിയിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അബൂദാബി കിരീടാവകാശി മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഫോണിൽ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് സഖ്യസേന ശക്തമായി തിരിച്ചടിച്ചത്