ഒമിക്രോൺ അതിവേഗം പടരുന്നതിന് മൂന്ന് പ്രധാന കാരണങ്ങൾ
ഒമിക്രോണ്‍ ലോകത്ത് വളരെയധികം വെല്ലുവിളി ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞ അവസ്ഥയില്‍ ആശ്വസിക്കുമ്പോഴാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഒമിക്രോണ്‍ എന്ന കേസ് കണ്ടെത്തിയത്. 2021 നവംബറില്‍ ആണ് ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിവേഗമാണ് ഇത് ലോകത്തിന്റെ പല കോണിലേക്കും എത്തിയത്. ലോകത്തിന്റെ പല ഭാഗങ്ങളിലും മുന്‍പെങ്ങും ഇല്ലാത്തത് പോലെയാണ് കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. നിരവധി കാരണങ്ങളാണ് ഒമിക്രോണ്‍ പടരുന്നതിന് പിന്നിലായി ലോകാരോഗ്യ സംഘടന പറയുന്നത്. വൈറസിനുണ്ടായ പുതിയ വ്യതിയാനങ്ങള്‍ ആണ് മനുഷ്യശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് വൈറസിനെ…