ന്യൂയോർക്കിൽ ബഹുനില അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ 19 പേർ മരിച്ചു. ഇവരിൽ 9 പേർ കുട്ടികളാണ്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. 63 പേർക്ക് പൊള്ളലേറ്റതായാണ് ന്യൂയോർക്ക് മേയർ എറിക് ആഡംസ് അറിയിച്ചത്.
അമേരിക്കൻ സമയം ഞായറാഴ്ച രാവിലെയാണ് അപകടം. ഈസ്റ്റ് 181 സ്ട്രീറ്റിലെ 19 സ്റ്റോറി ബിൽഡിംഗ് എന്ന കെട്ടിടത്തിലെ രണ്ടും മൂന്നും നിലകളിലായിരുന്നു തീപിടിത്തം. മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.