ഒമിക്രോൺ ഭീതി മാറുന്നതിന് മുമ്പ് ഡെൽമിക്രോണിലേക്കോ?
കൊറോണ വൈറസിന്റെ ജനിതക മാറ്റം വന്ന വകഭേദങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിൽ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. പകർച്ചവ്യാധി രഹിത ലോകമാവണം എന്ന് ആഗ്രഹിക്കുമ്പോൾ വീണ്ടും വീണ്ടും വൈറസിന്റെ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവസാനമായി കണ്ടെത്തിയ ഒമിക്രോൺ എന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെക്കുറിച്ചാണ് ലോകമാകെ ചർച്ച. എന്നാൽ അമേരിക്കയിലും യൂറോപ്പിലും കേസുകളുടെ എണ്ണം വർദ്ധിപ്പിച്ച് കൊണ്ട് ഡെൽമിക്രോൺ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്. ഡെൽറ്റ, ഒമിക്രോൺ വേരിയന്റുകളുടെ സംയോജനമാണ് ഡെൽമിക്രോൺ എന്നാണ് പഠനങ്ങൾ പറയുന്നത്. വളരെ പെട്ടെന്നാണ് ഇത് പകരുന്നത്….