ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലസ്കോപ് വിക്ഷേപിച്ചു

 

ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലസ്കോപ്പായ – ജയിംസ് വെബ് ടെലസ്കോപ് വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചത്തിൻറെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ച പഠനമാണ് പ്രധാന ലക്ഷ്യം. പത്ത് വർഷമാണ് കാലാവധി.

ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്ത്യൻ സമയം വൈകിട്ട് 5.50ഓടെയാണ് ഏരിയൻ-5 റോക്കറ്റ് കുതിച്ചുയർന്നത്. ചരിത്രദൗത്യത്തിൽവഹിച്ചത് ലോകത്ത് ഇന്നേവരെ നിർമിച്ചതിൽ ഏറ്റവും വലിപ്പമേറിയ ജയിംസ് വെബ് ടെലസ്കോപ്പ്. 31 വർഷം ലോകത്തിന് പ്രപഞ്ചരഹസ്യങ്ങൾ സമ്മാനിച്ച് വിടപറഞ്ഞ ഹബിൾ സ്പേസ് ടെലസ്കോപിൻ്റെ പിൻഗാമി.

നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും കനേഡിയൻ സ്പേസ് ഏജൻസിയും സംയുക്തമായി തയ്യാറാക്കിയ ടെലസ്കോപിന് പത്ത് ബില്യൺ അമേരിക്കൻ ഡോളറാണ് ആകെ ചെലവ്. ഒരു ടെന്നീസ് കോർട്ടിൻ്റെ വലിപ്പം.