ലോകത്തെ ഏറ്റവും വലിയ കോൺക്രീറ്റ് താഴികക്കുടം ജിദ്ദയിൽ നിർമാണം പുരോഗമിക്കുന്നു

ജിദ്ദ: തൂണുകളില്ലാത്ത ലോകത്തെ ഏറ്റവും വലിയ താഴികക്കുടത്തിന്റെ (ഖുബ്ബ) നിർമാണം ജിദ്ദയിൽ പുരോഗമിക്കുന്നു. ജിദ്ദ സൂപ്പർ ഡോം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

 

34,000 ചതുരക്ര മീറ്റർ വിസ്തീർണത്തിലാണ് താഴികക്കുടം നിർമിക്കുന്നത്. ഇതിന് 46 മീറ്റർ ഉയരവും 210 മീറ്റർ വ്യാസവുമുണ്ട്. നിലവിൽ ലോകത്തെ ഏറ്റവും വലിയ കോൺക്രീറ്റ് താഴികക്കുടമെന്നോണം ഗിന്നസ് റെക്കോർഡിട്ട ടോക്കിയോ ഡോമിനേക്കാൾ വലുതാണ് ജിദ്ദ സൂപ്പർ ഡോം.

ടോക്കിയോ ഡോമിന്റെ വ്യാസം 206 മീറ്ററാണ്. മദീന റോഡിൽ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിനു സമീപമാണ് ജിദ്ദ സൂപ്പർ ഡോം നിർമിക്കുന്നത്