കുർബാന ഏകീകരണം: ഏതെങ്കിലും ഒരു രൂപതക്ക് മാത്രം ഇളവില്ലെന്ന് വത്തിക്കാൻ

  സീറോ മലബാർ സിനഡ് തീരുമാനിച്ച നവീകരണ കുർബാനക്രമത്തിന് ഏതെങ്കിലും ഒരു രൂപതക്ക് മാത്രം ഇളവില്ലെന്ന് വത്തിക്കാൻ. എല്ലാ രൂപതകളും സിനഡിന്റെ തീരുമാനം നടപ്പാക്കണം. സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താൻ എറണാകുളം-അങ്കമാലി അതിരൂപത ആർച്ച് ബിഷപ് മാർ ആന്റണി കരിയിലന് നിർദേശം നൽകി കുർബാന ഏകീകരണം നടപ്പാക്കുന്നതിൽ നിന്നും ഇടവകകളെ പിന്തരിപ്പിക്കരുത്. കാനൻ നിയമത്തിലെ 1538 വകുപ്പ് ബിഷപ് ആന്റണി കരിയിൽ ദുർവ്യാഖ്യാനം ചെയ്തതായി വത്തിക്കാൻ വിമർശിക്കുന്നു. പുതുക്കിയ ഏകീകൃത കുർബാനക്രമം നവംബർ 28 മുതൽ…

Read More

മെക്സിക്കോയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 49 പേർ മരിച്ചു

മെക്സിക്കോയിൽ ട്രക്കുകൾ അപകടത്തിൽപ്പെട്ടു. തെക്കുകിഴക്കൻ നഗരമായ ടക്‌സ്‌റ്റ്‌ല ഗുട്ടറസിന് സമീപം 2 ട്രക്കുകൾ കൂട്ടിയിടിച്ച് 49 പേർ മരിച്ചു. 58 പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ട ട്രക്കുകളിലൊന്നിൽ മധ്യ അമേരിക്കയിൽ നിന്നുള്ള നൂറിലധികം കുടിയേറ്റക്കാർ ഉണ്ടായിരുന്നു. പരുക്കേറ്റ 58 പേരിൽ 3 പേരുടെ നില ഗുരുതരമാണ്. ഇവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ഡെല്‍റ്റയോളം രോഗതീവ്രതയില്ല ഒമിക്രോണിന്, എന്നാല്‍ വ്യാപനശേഷി കൂടുതലെന്ന് വിദഗ്ധര്‍

കോവിഡിന്‍റെ ഡെൽറ്റ വകഭേദത്തോളം അപകടകാരിയല്ല ഒമിക്രോണെന്ന് അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍. നിലവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രോഗലക്ഷണങ്ങള്‍ അത്ര രൂക്ഷമല്ല. ഏതാനും ആഴ്ച കൂടി കഴിഞ്ഞാല്‍ മാത്രമേ രോഗതീവ്രത സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കൂ. രോഗതീവ്രത, വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത, കോവിഡ് വാക്സിന്‍ എത്രത്തോളം ഫലപ്രദം എന്നീ കാര്യങ്ങളാണ് പഠനവിധേയമാക്കിയത്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവായ ആന്‍റണി ഫൌസിയാണ് പഠനത്തിലെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയത്. പുതിയ വകഭേദം തീർച്ചയായും മറ്റ് വകഭേദങ്ങളെക്കാൾ…

Read More

ഇന്തോനേഷ്യയിലെ അഗ്‌നിപർവ്വത സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി

ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ സെമെരു അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. അപകടത്തിൽ കാണാതായ 16 പേർക്കുള്ള തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. കിഴക്കൻ ജാവ പ്രവിശ്യയിലെ ലുമാജാങ് ജില്ലയിലാണ് സെമേരു പർവതം സ്ഥിതിചെയ്യുന്നത്. ശനിയാഴ്ചയാണ് പർവ്വതം പൊട്ടിത്തെറിച്ചത്. നിമിഷങ്ങൾക്കകം തെരുവുകൾ മുഴുവൻ ചെളിയും ചാരവും കൊണ്ടു നിറഞ്ഞു. നിരവധി ഗ്രാമങ്ങളിലെ വീടുകളും വാഹനങ്ങളും ഇതിൽ മുങ്ങിപോയി. ഏകദേശം 3,700 പേരെ ദുരിതബാധിത പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.അഗ്‌നിപർവ്വത സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും…

Read More

അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ഒരു ഗ്രാമത്തെ മുഴുവനായും ചാരവും ലാവയും മൂടി: ജീവനുവേണ്ടി പരക്കം പാഞ്ഞ് ജനങ്ങള്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ജാവാ പ്രവിശ്യയിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമെരു അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. ഗ്രാമത്തെ മുഴുവനായും ചാരം വിഴുങ്ങിയിരിക്കുകയാണ്. പ്രദേശത്ത് നിന്നും നിരവധി പേരാണ് പാലായനം ചെയ്യുന്നത്. ഇവിടെ നിന്നും ജനങ്ങള്‍ നിലവിളിച്ചുകൊണ്ട് ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സിയാണ് വീഡിയോ പുറത്തുവിട്ടത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുരന്തനിവാരണ മേധാവി ബുദി സാന്റോസ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകട സാധ്യതയിലുള്ളവര്‍ക്കും പലായനം ചെയ്യപ്പെട്ടവര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു….

Read More

കൊവിഡ് മുക്തരില്‍ ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത കൂടുതല്‍; ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടിയെന്ന് പഠനം

  ജൊഹാനസ്ബര്‍ഗ്: കൊവിഡ് മുക്തനായ ഒരാളില്‍ ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളേക്കാള്‍ മൂന്നിരട്ടി സാധ്യതയാണ് ഒമിക്രോണിനെന്നാണ് പ്രാഥമിക പഠനം പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനങ്ങള്‍ ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ഗവേഷകരുടെ നിഗമനം. ഒരു മെഡിക്കല്‍ പ്രീപ്രിന്റ് സര്‍വറില്‍ അപ്ലോഡ് ചെയ്തതാണ് ഈ വിവരങ്ങള്‍. എന്നാല്‍ ഈ വിവിരങ്ങള്‍ ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയില്ല. നേരത്തെ ഉണ്ടായ അണുബാധയില്‍നിന്ന് ഉള്‍ക്കൊണ്ട പ്രതിരോധ ശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ ശേഷിയെ കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യ…

Read More

കൊവിഡിന് അതിര്‍ത്തികളില്ല; യാത്രാവിലക്ക് ഫലപ്രദമല്ലെന്ന് ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്‌: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെതിരെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. യാത്രാ വിലക്കുകള്‍ അന്യായമാണെന്നും ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘അതിരുകളില്ലാത്ത വൈറസാണിത്. ഏതെങ്കിലും ഒരു രാജ്യത്തെയോ പ്രദേശത്തെയോ ഒറ്റപ്പെടുത്തുന്ന യാത്രാ നിയന്ത്രണങ്ങള്‍ അന്യായം മാത്രമല്ല, ഫലപ്രദവുമല്ല. പകരം യാത്രക്കാര്‍ക്കുള്ള പരിശോധനകള്‍ വര്‍ധിപ്പിക്കുകയാണ് വേണ്ടത്’- യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്  നിരവധി രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ്…

Read More

അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ്; മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു

അമേരിക്കയിലെ മിഷഗണിൽ സ്‌കൂളിൽ നടന്ന വെടിവെപ്പിൽ മൂന്ന് മരണം. ഓസ്‌ഫോഡ് ഹൈ സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. രണ്ട് പെൺകുട്ടികളടക്കം മൂന്ന് വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. അധ്യാപകനടക്കം 8 പേർക്ക് പരുക്കേറ്റു. 15 വയസ്സുള്ള വിദ്യാർഥിയാണ് വെടിവെപ്പ് നടത്തിയത്. വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മാതാപിതാക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ആക്രമണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല

Read More

ഒമിക്രോണ്‍ പടര്‍ന്നുപിടിച്ചാല്‍ പ്രത്യാഘാതം അതീവഗുരുതരമാകും; ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടര്‍ന്നുപിടിച്ചാല്‍ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന . ഒമിക്രോണിന്റെ വിനാശ ശേഷിയെ കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ. എന്നാല്‍ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡബ്ലിയു എച്ച് ഒ പുറത്തിറക്കിയ കുറിപ്പിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ B.1.1 529 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്. ഈ വൈറസിന് ഒമിക്രോണ്‍ എന്ന് പേരും നല്‍കി.അതേസമയം, ഒമിക്രോണിനെ സംബന്ധിച്ച പഠനങ്ങള്‍…

Read More

ഒമിക്രോണ്‍; ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക:വിലക്കുമായി കൂടുതല്‍ രാജ്യങ്ങള്‍

കോവിഡ് വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതന്റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തുന്ന രീതി ദൗര്‍ഭാഗ്യകരമെന്ന് പ്രസിഡന്റ് സിറില്‍ റാമഫോസ. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് നിരാശാജനകമാണെന്നും ലോകരാജ്യങ്ങള്‍ ഇതില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയമായ അടിത്തറ ഇല്ലെന്നും ഈ നടപടി ജി 20 ഉച്ചകോടി തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും സിറില്‍ റാമഫോസ പറഞ്ഞു. ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ലോകരാജ്യങ്ങള്‍ തങ്ങളെ ശിക്ഷിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. വകഭേദം എത്രയും വേഗം കണ്ടെത്തിയതിന് പ്രശംസിക്കുന്നതിന് പകരം…

Read More