കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആദ്യത്തെ രോഗി; ലോകത്തില്‍ ഈ രോഗകാരണം രേഖപ്പെടുത്തുന്ന പ്രഥമ സംഭവം കാനഡയില്‍
കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ നടപടി വേണമെന്ന് പല മേഖലകളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ടെങ്കിലും നിലവിലെ നടപടിക്രമങ്ങള്‍ പെട്ടെന്നൊരു മാറ്റം വരുത്താന്‍ ലോകത്തിലെ വിവിധ ഭരണകൂടങ്ങള്‍ ഇപ്പോഴും മടിച്ച് നില്‍ക്കുകയാണ്. ഈ ഘട്ടത്തിലാണ് ലോകത്തില്‍ ആദ്യമായി ‘കാലാവസ്ഥാ വ്യതിയാനം’ മൂലം രോഗിയായി മാറിയെന്ന് ഒരു ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ട രോഗിയ്ക്ക് ഈ അവസ്ഥ സമ്മാനിച്ചത് കാലാവസ്ഥാ വ്യതിയാനമാണെന്ന് ഡോക്ടര്‍ വിധിച്ചത്. ലോകത്തില്‍ തന്നെ ഈ കാരണം രേഖപ്പെടുത്തുന്ന ആദ്യത്തെ സംഭവമാണിത്….