Headlines

കോവാക്‌സിനുള്ള ഡബ്ല്യൂ എച്ച് ഒ അംഗീകാരം വൈകുന്നു

  ജനീവ: ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ എച്ച് ഒ)യുടെ അംഗീകാരം ലഭിക്കുന്നത് വൈകുന്നു. വാക്‌സിന്‍അടിയന്തരമായി ഉപയോഗിക്കുന്നത് അംഗീകാരം നല്‍കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഡബ്ല്യൂ എച്ച് ഒ. ഇത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശ സമിതി കോവാക്സിന്‍ ഉത്പാദകരായ ഭാരത് ബയോടെക്കിനെ നിലപാട് അറിയിച്ചിരിക്കുകയാണ്. കോവാക്സിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി സാങ്കേതിക ഉപദേശ സമിതി നവംബര്‍ മൂന്നിന് വീണ്ടും യോഗം ചേരുമെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ…

Read More

പ്രണയത്തിനായി കൊട്ടാരം ഉപേക്ഷിച്ച ജാപ്പനീസ് രാജകുമാരി വിവാഹിതയായി; രാജപദവി നഷ്ടമായി

പ്രണയത്തിനു വേണ്ടി രാജകൊട്ടാരവും പദവികളും ഉപേക്ഷിക്കാന്‍ തയ്യാറായ ജാപ്പനീസ് രാജകുമാരി മാക്കോ വിവാഹിതയായി. ചൊവ്വാഴ്ചയാണ് വിവാഹിതയായത്. ഇതോടെ കുമാരിക്ക് രാജപദവി നഷ്ടമായി.കോളേജിലെ സഹപാഠിയും നിയമ ബിരുദധാരിയുമായ കെയ് കമുറോയെയാണ് മാക്കോ രാജകുമാരി വിവാഹം കഴിച്ചത്. മാക്കോയുടെയും കെയ് കൊമുറോയുടെയും വിവാഹ ഉടമ്പടി ചൊവ്വാഴ്ച രാവിലെ ഒരു കൊട്ടാരം ഉദ്യോഗസ്ഥൻ സമർപ്പിച്ചു. വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തതായി ഇംപീരിയൽ ഹൗസ്ഹോൾഡ് ഏജൻസി അറിയിച്ചു. ഉച്ചക്കു ശേഷം ദമ്പതികള്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവാദമുണ്ടാകില്ലെന്നും ഏജന്‍സി അറിയിച്ചു….

Read More

ചൈനയില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം; മാരത്തണ്‍ ബീജിങ്ങില്‍ നിരോധിച്ചു

ബീജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നതായി റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദമാണ് ചൈനയിലെ പലയിടത്തും പടര്‍ന്നുപിടിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ഒക്ടോബര്‍ 17 മുതലാണ് 11 പ്രവിശ്യകളില്‍ കൊവിഡ് വകഭേദം പടര്‍ന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് അറിയിച്ചു. രാജ്യം വിട്ട് യാത്ര ചെയ്തവര്‍ക്കാണ് കൂടുതലും രോഗം ബാധിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്ത ഭാഗങ്ങളില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗന്‍സു പ്രവിശ്യയിലെ നഗരങ്ങളില്‍…

Read More

ചൈനയിലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; നാലു മരണം: നിരവധി പേർക്ക് പരിക്ക്

  ബീജിംഗ്: ചൈനയിലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം. അൽക്‌സാ പ്രവിശ്യയിലെ ബായാൻ ഓബോ വ്യവസായ പാർക്കിലാണ് സ്‌ഫോടനം നടന്നത്. അപകടത്തിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ ഉണ്ട്. 2019ലും ഒരു ഡസനിലേറെ ജീവനക്കാർ ഇവിടെ സമാന സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. പത്തുകിലോമീറ്ററിലേറെ ദുരത്തേക്ക് സ്‌ഫോടനത്തിന്റെ ആഘാതമുണ്ടായി എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. വീടുകളും വാഹനങ്ങളുമടക്കം സ്‌ഫോടനത്തിൽ തകർന്നിരുന്നു.

Read More

കൊവിഡിന് പിന്നാലെ സാൽമൊണല്ല, ഭീതിയിൽ അമേരിക്ക

കൊവിഡിന് പിന്നാലെ ഭീതി വിതച്ച് സാൽമൊണല്ല എന്നു പേരുള്ള അപൂർവ രോഗം യുഎസിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഉള്ളിയിൽ നിന്നാണ് സാൽമൊണല്ല അണുബാധ ഉണ്ടാകുന്നത്. യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിന് പേർ രോഗം ബാധിച്ചു ചികിത്സയിലാണ്. മെക്സിക്കോയിലെ ചിഹുവാഹുവായിൽനിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണ് രോഗത്തിൻറെ ഉറവിടം കണ്ടെത്തിയത്.  സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ആണ് ഈ വിവരം പുറത്തു വിട്ടത്. രോഗ വ്യാപന സാഹചര്യമുള്ളതിനാൽ ലേബലില്ലാത്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി ജനം ഉപേക്ഷിക്കണമെന്നു…

Read More

സിനിമാ ഷൂട്ടിങിനിടെ നടന്റെ തോക്കില്‍നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു

  വാഷിങ്ടണ്‍: സിനിമാ ചിത്രീകരണത്തിനിടെ നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. ചിത്രത്തിന്റെ സംവിധായകനും പരിക്കേറ്റിട്ടുണ്ട്. നടന്‍ അലെക് ബാള്‍ഡ്വിന്നിന്റെ തോക്കില്‍നിന്നാണ് വെടിയേറ്റത്. ന്യൂ മെക്‌സിക്കോയില്‍ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് അപകടം. ഛായാഗ്രാഹകയെ ഹെലികോപ്റ്ററില്‍ ന്യൂമെക്സിക്കോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംവിധായകന്‍ ജോയല്‍ സൂസയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം ചികിത്സയിലാണ്. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന കളിത്തോക്കില്‍നിന്നാണ് ഇരുവര്‍ക്കും വെടിയേറ്റത്. അലെക് ബാള്‍ഡ് വിന്നിനെ…

Read More

ഫേസ്ബുക്ക് പേര് മാറ്റുന്നത് എന്തിന്; എന്താണ് മെറ്റാവേഴ്‌സ്: പുതിയ പേരെന്താവും

  ഫേസ്ബുക്ക് പേര് മാറാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒക്ടോബര്‍ 28-നോ അതിനുമുന്‍പോ നടക്കുന്ന ഫെയ്സ്ബുക്കിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പേര് മാറ്റം പ്രഖ്യാപിക്കുമെന്നും ‘ദി വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘മെറ്റാവേഴ്‌സ്’ എന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റം എന്നാണ് റിപ്പോര്‍ട്ട്. ‘ഉത്തരവാദിത്തമുള്ള’ മെറ്റാവേഴ്സ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 50 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതികള്‍ ഫേസ്ബുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെറ്റാവേഴ്സ് പദ്ധതികളുടെ ഭാഗമായി യൂറോപ്പില്‍ പതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഫേസ്ബുക്കിനു പദ്ധതിയുണ്ട്. ആളുകള്‍ക്ക് പരസ്പരം…

Read More

പേര് മാറ്റാനൊരുങ്ങി ഫേസ്‌ബുക്ക്; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

  സാമൂഹ്യ മാധ്യമ ഭീമന്മാരായ ഫേസ്‌ബുക്ക് വന്‍ മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പേര് ഉള്‍പ്പെടെ മാറുമെന്നാണ് സൂചന. ഫേസ്‌ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക് സുക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28ന് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്ന് ടെക്‌നോളജി ബ്ലോഗ് ആയ ‘വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ അഭ്യൂഹങ്ങളെ സംബന്ധിച്ച് ഫേസ്‌ബുക്ക് പ്രതികരിച്ചിട്ടില്ല. ഇന്‍സ്റ്റഗ്രാം, വാട്‌‌സപ്പ്, ഒക്കുലസ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഫേസ്‌ബുക്കിന് കീഴിലാണ്. പുതിയ ബ്രാന്‍ഡ് വരുന്നതോടെ ഇവയെ എല്ലാം ഒരു മാതൃകമ്പനിക്ക് കീഴിലാക്കുമെന്നാണ് വിലയിരുത്തല്‍. ഫേസ്‌ബുക്ക് ആപ്പും മാതൃകമ്പിനിക്ക്…

Read More

ആര്യന്‍ വരുന്നത് വരെ മന്നത്തില്‍ മധുരം വേണ്ട; ഗൗരി ഖാന്റെ നിര്‍ദേശം

  മുംബൈ: ആര്യന്‍ ഖാന്‍ ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത് വരെ ഷാരൂഖ് ഖാന്റെ വസതിയായ ‘മന്നത്തി’ല്‍ മധുരപലഹാരങ്ങള്‍ പാചകം ചെയ്യേണ്ടെന്ന് ഗൗരി ഖാന്‍. കഴിഞ്ഞ ദിവസമാണ് വീട്ടിലെ ജോലിക്കാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിനൊപ്പം ജോലിക്കാര്‍ ഖീറും ഉണ്ടാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആര്യന്‍ വരുന്നത് വരെ മന്നത്തിലെ അടുക്കളയില്‍ മധുരപലഹാരങ്ങള്‍ പാചകം ചെയ്യേണ്ടെന്ന് ഗൗരി ഖാന്‍ നിര്‍ദേശം നല്‍കിയത്. ആര്യന്‍ അറസ്റ്റിലായതില്‍ ഗൗരി ഖാന്‍ ഏറെ അസ്വസ്ഥയാണ്. ആര്യന്റെ ജയില്‍മോചനത്തിനായി അവര്‍ വ്രതം…

Read More

യു എസ് മുന്‍ വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു

വാഷിങ്ടണ്‍: യു എസ് മുന്‍ വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു. 84 വയസായിരുന്നു. കൊവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കറുത്ത വര്‍ഗക്കാരനായ ആദ്യ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു പവല്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശാബ്ദത്തിലും ഈ നൂറ്റാണ്ടിലെ ആദ്യ വര്‍ഷങ്ങളിലുമായി അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ പ്രമുഖ പങ്കുവഹിച്ച വ്യക്തിയാണ്. ഇറാഖിലുള്‍പ്പെടെ യു എസ് അധിനിവേശങ്ങള്‍ക്ക് നേതൃത്വമേകിയത് കോളിന്‍ പവലാണ്. സംയുക്ത സേനാധിപനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. റൊണാള്‍ഡ് റീഗന്‍ ഭരണത്തിലെ അവസാനകാലത്ത് പ്രസിഡന്റിന്റെ സൈനികോപദേഷ്ടാവായി നിയമിതനായി. ഏറ്റവും…

Read More