കൊവിഡ് പ്രതിരോധത്തിന് വികസിപ്പിച്ച ഗുളിക 90 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍
വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന് പുറമേ തങ്ങള്‍ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ ഗുളികയായ ‘പാക്‌സ്ലോവിഡ്’ 90 ശതമാനം ഫലപ്രദമെന്ന് അമേരിക്കന്‍ മരുന്ന് നിര്‍മാതാക്കളായ ഫൈസര്‍. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യവും മരണവും 87 ശതമാനം വരെ ഒഴിവാക്കാന്‍ പ്രതിരോധ ഗുളിക ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയതെന്ന് കമ്പനി അവകാശപ്പെടുന്നു. കൊറോണ വൈറസിന് പെറ്റുപെരുകാന്‍ ആവശ്യമായ എന്‍സൈം തടയുകയാണ് ഫൈസറിന്റെ ഗുളിക രൂപത്തിലുള്ള മരുന്ന് ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ച് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ രോഗിക്ക് പാക്‌സ്ലോവിഡ് നല്‍കാന്‍…